Swapna Suresh : സ്വർണക്കടത്ത് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്

Swapna Suresh Letter : ബോഫോഴ്സ്, ലാവ്ലിൻ, 2G സ്പെക്ട്രം കേസുകളേക്കാൾ ഗൗരവമേറിയതാണ് സ്വർണക്കടത്ത് കേസെന്ന്  സ്വപ്‌ന സുരേഷ് നൽകിയ കത്തിൽ പറയുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 01:49 PM IST
  • സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷ് കത്തയച്ചിരിക്കുന്നത്.
  • ബോഫോഴ്സ്, ലാവ്ലിൻ, 2G സ്പെക്ട്രം കേസുകളേക്കാൾ ഗൗരവമേറിയതാണ് സ്വർണക്കടത്ത് കേസെന്ന് സ്വപ്‌ന സുരേഷ് നൽകിയ കത്തിൽ പറയുന്നു.
  • രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാനെന്നും സ്വപ്‍ന കത്തിൽ ആരോപിക്കുന്നുണ്ട്.
  • പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Swapna Suresh : സ്വർണക്കടത്ത് കേസ്:  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്  സ്വപ്‍ന സുരേഷിൻ്റെ കത്ത്

കൊച്ചി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷ് കത്തയച്ചിരിക്കുന്നത്. ബോഫോഴ്സ്, ലാവ്ലിൻ, 2G സ്പെക്ട്രം കേസുകളേക്കാൾ ഗൗരവമേറിയതാണ് സ്വർണക്കടത്ത് കേസെന്ന്  സ്വപ്‌ന സുരേഷ് നൽകിയ കത്തിൽ പറയുന്നു.

രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാനെന്നും സ്വപ്‍ന കത്തിൽ ആരോപിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്ആര്‍ഡിഎസിൻ്റെ ലെറ്റർ പാഡിലാണ് കത്ത് അയച്ചിരിക്കുന്നത്. അതേസമയം  കെ ടി ജലീലിന്റെ പരാതിയിന്മേലെടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

ALSO READ: Swapna Suresh: എന്താണതിൽ? സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡി ഡൽഹി ഓഫീസ് നേരിട്ട് പരിശോധിക്കും

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴി എൻഫോഴ്സ്മെൻറ് ഡൽഹി വിഭാഗം നേരിട്ട് പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം  വിശദമായി തന്നെ സ്വപ്നയെ ചോദ്യം ചെയ്യാനാണ് തീരുമാനം. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോടതിക്ക് സ്വപ്ന സുരേഷ് 164 A പ്രകാരമാണ് മൊഴി നൽകിയിരിക്കുന്നത്. 27 പേജാണ് ഈ മൊഴി പകർപ്പിനുള്ളത്.

കള്ളപ്പണക്കേസിൽ നേരത്തെ ചോദ്യം ചെയ്തപ്പോൾ പറയാത്ത പലതും പുതിയ മൊഴിപ്പകർപ്പിൽ ഉണ്ടെന്നാണ് ഇഡി കരുതുന്നത്. അത് കൊണ്ട് തന്നെ ഇതിനെ വളരെ ഗൗരവമായാണ്‌ ഇഡി കാണുന്നതും. കൂടുതൽ തെളിവുകൾ ഒരു പക്ഷെ സ്വപ്ന ഹാജരാക്കിയേക്കാം എന്നാണ് ഇഡിയുടെ മറ്റൊരു ചിന്ത. അങ്ങനെ വന്നാൽ കേസ് കൂടുതൽ ശക്തമാകും. ഇതും കണക്കിലെടുത്തായിരിക്കും ചോദ്യം ചെയ്യൽ.കോടതിക്ക് കൊടുത്ത രഹസ്യ മൊഴി കൂടാതെ കസ്റ്റംസിനും സ്വപ്ന രണ്ട് മൊഴി നൽകിയിട്ടുണ്ട്. ഇതും വിശദമായി പരിശോധനക്ക് വിധേയമാക്കിയേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News