സീറോ മലബാര്‍ ഭൂമിയിടപാട്: വിശ്വാസ വഞ്ചനയ്ക്ക് കേസെടുക്കണമെന്ന് ആവശ്യം

സീറോ മലബാര്‍ സഭയുടെ ഭൂമി വില്പനയില്‍ വിശ്വാസ വഞ്ചന, നികുതിവെട്ടിപ്പ്, സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് പരാതി. 

Last Updated : Jan 3, 2018, 05:08 PM IST
സീറോ മലബാര്‍ ഭൂമിയിടപാട്: വിശ്വാസ വഞ്ചനയ്ക്ക് കേസെടുക്കണമെന്ന് ആവശ്യം

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി വില്പനയില്‍ വിശ്വാസ വഞ്ചന, നികുതിവെട്ടിപ്പ്, സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് പരാതി. 

കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ്‌  എന്ന സംഘടനയാണ് ഏറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കിയത്. കള്ളപ്പണത്തിന്‍റെ വിനിയോഗം ഇടപാടില്‍ നടന്നതായും പരാതിയില്‍ പറയുന്നു.

ഭൂമി വില്‍പ്പനയിലെ തുടര്‍ ചര്‍ച്ചകള്‍ക്കായി യോഗം നാളെ ചേരും.കഴിഞ്ഞ ആഴ്ച ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പൊതുവ, വികാരി ജനറല്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് അഡ്വക്കേറ്റ് പോളച്ചന്‍ പുതുപാറ പോലീസില്‍ പരാതി നല്‍കിയത്. 

നടപടി ഉണ്ടായില്ലെങ്കില്‍ മജിസ്ട്രേറ്റ് കോടതിയില്‍  സ്വകാര്യ അന്യായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭവന വാഗ്ദാനം ചെയ്താണ് ഭൂമി വില്പനയില്‍ ഇടനിലക്കാരന്‍ കുമളി ആണക്കര സ്വദേശി സാജു വര്‍ഗ്ഗീസ് സഭ അധികൃതരുമായി അടുപ്പം സ്ഥാപിച്ചതെന്ന് അതിരൂപത വക്താവ് 
പോള്‍ കരേടന്‍ വ്യക്തമാക്കി.

Trending News