മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തമിഴ്നാട്

സുരക്ഷാ മുന്‍കരുതല്‍ നടപടികളും എടുക്കുമെന്ന് അറിയിച്ച മന്ത്രി‍, അണക്കെട്ട് തുറന്നുവിടാന്‍ വൈകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല

Last Updated : Aug 15, 2018, 03:39 PM IST
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തമിഴ്നാട്

ചെന്നൈ: ജലനിരപ്പ് ഉയരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത് സംബന്ധിച്ച് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍. 

എന്നാല്‍ എല്ലാ സുരക്ഷാ മുന്‍കരുതല്‍ നടപടികളും എടുക്കുമെന്ന് അറിയിച്ച മന്ത്രി‍, അണക്കെട്ട് തുറന്നുവിടാന്‍ വൈകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല.

നിലവില്‍ മുല്ലപ്പെരിയറില്‍ 142 അടിയാണ് ജലനിരപ്പ്‌. സംഭരണശേഷിയുടെ പരമാവധിയാണിത്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ ഇപ്പോഴും തുടരുകയാണ്. 13 ഷട്ടറുകളും നാലടി വീതം തുറന്നിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുമായി ഫോണില്‍ ബന്ധപ്പെടാനും തീരുമാനിച്ചു.

അണക്കെട്ടിലെ നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിച്ച് കത്തയക്കാനും തീരുമാനമായി.

Trending News