Swapna Suresh: മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ; കേന്ദ്ര ഏജൻസിയെ സമീപിക്കും: സ്വപന് സുരേഷ്

 ഇന്ന് കോടതി അവധിയായിരിക്കെ കേസ് പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ്സ് കോടതി പരി​ഗണിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 03:10 PM IST
  • വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് സ്പേസ് പാർക്കിൽ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായി.
  • കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സ്വപ്ന സുരേഷ് അറിയിച്ചു.
Swapna Suresh: മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ; കേന്ദ്ര ഏജൻസിയെ സമീപിക്കും: സ്വപന് സുരേഷ്

മാസപ്പടിയേക്കാൽ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്നും, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറും. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സ്വപ്ന സുരേഷ് അറിയിച്ചു. 

അതേസമയം വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് സ്പേസ് പാർക്കിൽ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായി. ഇന്ന് കോടതി അവധിയായിരിക്കെ കേസ് പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ്സ് കോടതി പരി​ഗണിക്കുകയായിരുന്നു. 

സ്പേസ് പാർക്കിലെ നിയമനത്തിന് വേണ്ടി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കണ്ടോൻമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്ന ഹാജരായത്. കേസിലെ ഒന്നാം പ്രതിയാണ് സ്വപ്ന സുരേഷ്. പഞ്ചാബ് സ്വദേശിയായ സച്ചിൻ ദാസാണ് രണ്ടാം പ്രതി. സ്പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്നയ്ക്ക് നൽകിയ ശമ്പളം തിരികെ നൽകണമെന്ന് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന്(പിഡബ്ല്യുസി) കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്നാണ് പിഡബ്ല്യുസിയുടെ നിലപാട്.

Trending News