തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി

തിരുവനനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ ജീന്‍സും ടീ ഷര്‍ട്ടും ലെഗ്ഗിംഗ്സും ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തികൊണ്ട് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി. 

Last Updated : Oct 21, 2016, 04:19 PM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ ജീന്‍സും ടീ ഷര്‍ട്ടും ലെഗ്ഗിംഗ്സും ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തികൊണ്ട് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി. 

സര്‍ക്കുലര്‍ പ്രകാരം പെണ്‍കുട്ടികള്‍ ചുരിദാറോ സാരിയോ മാത്രമേ ധരിക്കാന്‍ പാടുള്ളൂ. ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് തുടങ്ങിയവ ധരിച്ച് ക്യാമ്പസില്‍ പ്രവേശിക്കാന്‍ പാടില്ല. മുടി കെട്ടിവയ്ക്കണം. ഓവര്‍കോട്ടും ഐഡി കാര്‍ഡും ധരിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. 

ആണ്‍കുട്ടികള്‍ ചപ്പലുകള്‍, ജീന്‍സ്, ടീഷര്‍ട്ട്, കാഷ്വല്‍ ഡ്രസുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സാധാരണ വേഷത്തില്‍ എത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഉത്തരവിന്‍റെ പകര്‍പ്പ് എല്ലാവകുപ്പു തലവന്‍മാര്‍ക്കും മെന്‍സ്, വിമെന്‍സ് ഹോസ്റ്റലുകളിലെ നോട്ടീസ് ബോര്‍ഡുകളിലും പൊതു നോട്ടീസ് ബോര്‍ഡുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

നേരത്തേ മധുരൈ മെഡിക്കല്‍ കോളജും വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിച്ചിരുന്നു. ജീന്‍സ്പാന്റ്‌സ്, ടി ഷര്‍ട്ട് തുടങ്ങിയവ ധരിച്ച് വിദ്യാര്‍ഥികള്‍ കോളജില്‍ എത്തരുതെന്ന് മധുരൈ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എസ്. രേവതി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

Trending News