Thiruvanchoor Radhakrishnan: അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർത്ഥിയാകുന്നതിനോട് പൂർണ യോജിപ്പ്: തിരുവഞ്ചൂർ

Achu Oommen Lok Sabha Candidacy: അച്ചു ഉമ്മൻ മിടുക്കിയാണെന്നും സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും തിരുവഞ്ചൂർ.  

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 03:00 PM IST
  • ഒറ്റടീമായി നിന്നുകൊണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടും.
  • കോൺഗ്രസിന്റേത് അഭിപ്രായം ചോദിച്ച് തീരുമാനമെടുക്കുന്ന രീതി.
  • വി.ഡി സതീശന്റേത് നല്ല പ്രകടനമെന്നും തിരുവഞ്ചൂർ.
Thiruvanchoor Radhakrishnan: അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർത്ഥിയാകുന്നതിനോട് പൂർണ യോജിപ്പ്: തിരുവഞ്ചൂർ

കോട്ടയം: അച്ചു ഉമ്മൻ മിടുമിടുക്കിയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അച്ചു ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് പൂർണ യോജിപ്പാണ് തങ്ങൾക്കെല്ലാവർക്കും ഉളളതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. 

അച്ചു ലോക്സഭാ സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. മക്കൾ രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോഴും യോഗ്യത തന്നെയാണ് എല്ലാത്തിന്റെയും മെറിറ്റ്. പുതുപള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്ത സമ്മേളനത്തിനിടയിലെ കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും തർക്കം ഒറ്റപ്പെട്ട സംഭവമാണെന്നും ഒറ്റ ടീമായി നിന്നു കൊണ്ടുതന്നെ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ചെവി കേട്ടുകൂടേ? പ്രസംഗം നിർത്തി ഇറങ്ങി മുഖ്യമന്ത്രി, കാസർകോട് കലിപ്പ്

താൻ പ്രതിപക്ഷ നേതാവ് ആകാൻ ആഗ്രഹിച്ചിരുന്നെന്ന പഴയ കാര്യങ്ങളൊന്നും കുത്തി പൊക്കി വാർത്തയാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അഭിപ്രായം ചോദിച്ച ശേഷം തീരുമാനങ്ങൾ എടുക്കുന്നതാണ് കോൺഗ്രസ് രീതി. അന്നത്തെ പാർട്ടി പ്രസിഡന്റിന്റെ തീരുമാനത്തിന്റെ ഉള്ളടക്കം ഉമ്മൻ ചാണ്ടിക്ക് അറിയാമോ എന്നറിയില്ല. അദ്ദേഹത്തിന്റെ ആത്മകഥാ പുസ്തകത്തെക്കുറിച്ചുള്ള ആക്ഷേപമെന്നും താൻ ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

സീനിയോരിറ്റി നോക്കിയാൽ പലർക്കും പ്രതിപക്ഷ നേതാവാകാം. പക്ഷേ പാർലമെന്ററി പാർട്ടി ലീഡർ ആകാൻ പല പരിഗണനകളും ഉണ്ടാകുമെന്നും വി.ഡി സതീശന്റെ നിലവിലുള്ള പെർഫോമൻസ് മികച്ചതാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News