പോലീസുകാരെ കൊല്ലുമെന്ന് ഭീഷണി; ലഹരി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് മാപ്പപേക്ഷ- വീഡിയോ വൈറൽ

 'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ', സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലവുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടിൽ കേറില്ല. തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസ്സിലാകുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 23, 2022, 01:13 PM IST
  • ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിൻ.
  • തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസ്സിലാകുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്.
  • പക്ഷെ പിറ്റേന്നു രാവിലെ ലഹരി ഇറങ്ങിയപ്പോൾ പൊലീസിന്റെ മുന്നിൽ അനുസരണയുള്ള ആളായി സൈവിന്‍ മാറി.
പോലീസുകാരെ കൊല്ലുമെന്ന് ഭീഷണി; ലഹരി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് മാപ്പപേക്ഷ- വീഡിയോ വൈറൽ

തൃശൂർ: മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ വക പൊലീസ് ഉദ്യോസ്ഥര്‍ക്ക് വധഭീഷണി. പുറത്തിറങ്ങിയാൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു കൊലവിളി. പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോൾ പൊലീസിനോട് മാപ്പുപറയുന്ന വീഡിയോ വൈറൽ. 

ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിൻ. തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറി. വീട്ടുകാർ അറിയിച്ച പ്രകാരം ഈസ്റ്റ്‌ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. നേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നു. അപ്പോഴായിരുന്നു കൊലവിളി.

Read Also: എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ

 'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ', സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലവുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടിൽ കേറില്ല. തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസ്സിലാകുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. 

പക്ഷെ പിറ്റേന്നു രാവിലെ ലഹരി ഇറങ്ങിയപ്പോൾ പൊലീസിന്റെ മുന്നിൽ അനുസരണയുള്ള ആളായി സൈവിന്‍ മാറി. ലഹരിയിൽ പറഞ്ഞതാണെന്നും എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ലെന്ന് കരഞ്ഞുകൊണ്ടുള്ള സൈവിന്‍റെ വിശദീകരണം. അതേസമയം യുവാവ് പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News