വേളാങ്കണ്ണിയിൽ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു

  

Last Updated : Mar 17, 2018, 09:56 AM IST
വേളാങ്കണ്ണിയിൽ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു

ചെന്നൈ: വേളാങ്കണ്ണിയിൽ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന ധരണി, ഭഗവതീശ്വരൻ എന്നിവരെ പരിക്കുകളോടെ നാഗപട്ടണത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം നടന്നത്.  വേളാങ്കണ്ണിയിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.

Trending News