Tiger Attack: വയനാട് പുൽപ്പള്ളിയില്‍ വീണ്ടു കടുവയുടെ ആക്രമണം

Tiger Attack Wayanad: താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു.

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 05:51 PM IST
  • പശുവിനെ കറക്കാന്‍ ഇറങ്ങിയ വീട്ടുകാരാണ് തൊഴുത്തിന്‌ പുറത്ത്‌ കെട്ടിയ പശുകിടാവിനെ കടുവ ആക്രമിക്കുന്നത് കണ്ടത്
  • വീട്ടുകാർ ബഹളം വെച്ചതോടെ പശു കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് കടുവ ഓടിമറഞ്ഞു
Tiger Attack: വയനാട് പുൽപ്പള്ളിയില്‍ വീണ്ടു കടുവയുടെ ആക്രമണം

വയനാട്: പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കൊന്നു. മേഖലയിൽ തിരച്ചിൽ നടത്തിയ വനപാലകർ പശുക്കിടാവിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന്‌ പലർച്ച 4.30ഓടെയാണ് സംഭവം. പശുവിനെ കറക്കാന്‍ ഇറങ്ങിയ വീട്ടുകാരാണ് തൊഴുത്തിന്‌ പുറത്ത്‌ കെട്ടിയ പശുക്കിടാവിനെ കടുവ ആക്രമിക്കുന്നത് കണ്ടത്. വീട്ടുകാർ ബഹളം വെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ച്  കടുവ കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞു. ഒരു വയസുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ വനംവകുപ്പ് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വയനാട് തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

വയനാട്: തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന്  ദാരുണാദ്യം. നരിക്കല്ല് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. നാലുവർഷത്തിനിടെ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ലക്ഷ്മണൻ.

തോൽപ്പെട്ടി നരിക്കല്ലിലെ ഭാർഗവി എസ്റ്റേറ്റിൽ കാവൽക്കാരനായ ലക്ഷ്മണനെ ഇന്നലെ മുതലാണ് കാണാതായത്. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാപ്പി തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി; ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

വിവരമറിഞ്ഞ് എത്തിയ വനപാലകർ ആക്രമിച്ചത് ആനയാണെന്ന് സ്ഥിരീകരിച്ചു. ലക്ഷ്മണന്റെ മരണത്തിൽ കേസെടുത്ത തിരുനെല്ലി പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വയനാട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിരുനെല്ലി പഞ്ചായത്തിൽ മാത്രം ഇതുവരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 87 പേരാണ് കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News