ടിക് ടോക്കില്‍ മാന്യത വേണ൦!!

കേരളാ പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

Last Updated : Dec 22, 2018, 12:34 PM IST
ടിക് ടോക്കില്‍ മാന്യത വേണ൦!!

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്ന് കേരളാ പോലീസ്. 

പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ലൈവ് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് പോലീസിന്‍റെ മുന്നറിയിപ്പ്. 

ജനപ്രിയ ലിപ് സിങ്ക് ആപ്പായ ടിക് ടോക്കിലൂടെയും വീഡിയോകള്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.കേരളാ പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  

കിളിനക്കോട് പ്രശ്‌നവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് പുറത്തിറങ്ങിയ വീഡിയോ, ചതിച്ച കാമുകനെ അസഭ്യം പറയുന്ന വീഡിയോ അങ്ങനെ തുടങ്ങിയ ചില വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.  

അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് പോലീസ് പറയുന്നു. നമ്മുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയുമാകട്ടെ എന്നും പോലീസ് നിര്‍ദേശം നല്‍കുന്നു.

 

Trending News