മുട്ടിൽ മരംമുറിക്കേസ്; സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുന്നുവെന്ന് VD Satheesan

സത്യസന്ധമായി പ്രവർത്തിക്കുന്ന  ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നയം തിരുത്തും വരെ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 23, 2021, 08:42 PM IST
  • വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കു നേരെയുള്ള സർക്കാർ പീഡന അവസാനിപ്പിക്കുക
  • മാനദണ്ഡം ലംഘിച്ചു കൊണ്ടുള്ള സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക
  • സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുകയും വിചിത്രനയം തിരുത്തുക
  • ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു
മുട്ടിൽ മരംമുറിക്കേസ്; സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുന്നുവെന്ന് VD Satheesan

തിരുവനന്തപുരം: മരംകൊള്ളക്കേസിൽ സർക്കാരിന്റെ (Government) കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ്  മരംമുറിക്കാൻ ഉത്തരവിട്ട റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ (Action council) ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ റവന്യു വകുപ്പിലെ (Revenue Department) അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കു നേരെയുള്ള  സർക്കാർ പീഡന അവസാനിപ്പിക്കുക, മാനദണ്ഡം ലംഘിച്ചു കൊണ്ടുള്ള സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഉപവാസം നടത്തിയത്. സത്യസന്ധമായി പ്രവർത്തിക്കുന്ന  ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ സർക്കാരിന്റെ വിചിത്രനയം തിരുത്തും വരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Muttil Tree Felling case:ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് അണ്ടർ സെക്രട്ടറി ഒജി ശാലിനി

മുട്ടിൽ മരംമുറിക്കേസിൽ (Muttil forest robbery case) ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് പിടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ കൺവീനർ ജെ.ബെൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎമാരായ ടി. സിദ്ദിഖ്, പിസി വിഷ്ണുനാഥ് , കെകെ രമ, എം വിൻസന്റ്, വിഎസ് ശിവകുമാർ എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News