Vegetable Price Hike: കുതിയ്ക്കുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

രാജ്യത്തെ വര്‍ദ്ധിക്കുന്ന ഇന്ധനവില അടുക്കള ബജറ്റിനേയും ബാധിച്ചിരിയ്ക്കുകയാണ്.  സംസ്ഥാനത്തെ കുതിയ്ക്കുന്ന പച്ചക്കറി വിലയാണ് ഇപ്പോള്‍ സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം.

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 12:36 PM IST
  • ഇന്ധനവില വര്‍ദ്ധനയുടെ പേര് പറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടി വിലയ്ക്കാണ് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്.
  • വര്‍ദ്ധിക്കുന്ന പച്ചക്കറി വില സാധാരണക്കാരെ ബാധിച്ചതോടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണ്.
Vegetable Price Hike: കുതിയ്ക്കുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

Thiruvananthapuram: രാജ്യത്തെ വര്‍ദ്ധിക്കുന്ന ഇന്ധനവില അടുക്കള ബജറ്റിനേയും ബാധിച്ചിരിയ്ക്കുകയാണ്.  സംസ്ഥാനത്തെ കുതിയ്ക്കുന്ന പച്ചക്കറി വിലയാണ് ഇപ്പോള്‍ സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം.

ഇന്ധനവില  വര്‍ദ്ധനയുടെ പേര് പറഞ്ഞ് ഇടനിലക്കാര്‍  ഇരട്ടി വിലയ്ക്കാണ് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന്  കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. വര്‍ദ്ധിക്കുന്ന പച്ചക്കറി വില സാധാരണക്കാരെ ബാധിച്ചതോടെ വിഷയത്തില്‍  സര്‍ക്കാര്‍  ഇടപെടുകയാണ്.  തമിഴ്‌നാട്ടില്‍  കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്. അത് സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് എത്തുമ്പോള്‍ വില അതിലും  കൂടും.

സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന പച്ചക്കറി വില  (Vegetable Price Hike) നിയന്ത്രിക്കാന്‍  ഇപ്പോള്‍ കൃഷി  വകുപ്പ്  നേരിട്ട് ഇടപെടുകയാണ്.  

അയൽ സംസ്ഥാനങ്ങളായ  തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട്  പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.  കൃഷി മന്ത്രി പി. പ്രസാദിന്‍റെ  അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഈ  തീരുമാനം. 

Also Read: Kerala rain alert | സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാന വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും   ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും  കൃഷി മന്ത്രി  പി. പ്രസാദ്‌  മാധ്യമങ്ങളോട്  പറഞ്ഞു. ഇത്തരത്തിൽ കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം. 

പച്ചക്കറിയ്ക്കായി കേരളം അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. എനാല്‍, ഈ  സംസ്ഥാനങ്ങളില്‍ അടുത്തിടെ പെയ്ത കനത്ത മഴ വിളകള്‍ക്ക് നാശം വരുത്തിയിട്ടുണ്ട്.  അതിനാല്‍ പച്ചക്കി വില ഇനിയും ഉയരാനാണ് സാധ്യത എന്നാണ് വിപണി വിലയിരുത്തല്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

Trending News