വേങ്ങര ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം പതിനൊന്നിന്

പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചു. 

Last Updated : Sep 12, 2017, 08:02 PM IST
വേങ്ങര ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം പതിനൊന്നിന്

തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചു. 

അടുത്ത മാസം 11നാണ് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാമ നിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഈ മാസം 22നാണ്.

വോട്ടെണ്ണല്‍ പതിനഞ്ചിന് നടത്താനും തീരുമാനമായി. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച ഇറങ്ങും.  

Trending News