പെരിയാറില്‍ ജലനിരപ്പ് ഉയരും; ആലുവയിലെ ആശുപത്രികള്‍ ഒഴിപ്പിച്ചു

നഗരത്തിലെ രണ്ട് ആശുപത്രികളാണ് പൂര്‍ണ്ണമായും ഒഴിപ്പിച്ചത്. 

Last Updated : Aug 16, 2018, 05:22 PM IST
പെരിയാറില്‍ ജലനിരപ്പ് ഉയരും; ആലുവയിലെ ആശുപത്രികള്‍ ഒഴിപ്പിച്ചു

കൊച്ചി: പെരിയാറില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആലുവയിലെ ആശുപത്രികള്‍ ഒഴിപ്പിച്ചു. 

നഗരത്തിലെ രണ്ട് ആശുപത്രികളാണ് പൂര്‍ണ്ണമായും ഒഴിപ്പിച്ചത്.

നേരത്തെ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് ഐസിയു ഉള്‍പ്പടെയുള്ളവ ഒഴിപ്പിച്ചിരുന്നു.

ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ പുഴയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണമെന്ന് മുന്നറിയിപ്പ് നല്‍കി.

Trending News