Weather Warning: സംസ്ഥാനത്ത് 40 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം, ഏപ്രിൽ 24 വരെ മഴ തുടരും

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 05:33 PM IST
  • ഏപ്രില്‍ 24 വരെ കേരളത്തില്‍ (Kerala) ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു
  • . ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്
  • കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലെ കായങ്കുളത്താണ്
  • ഏപ്രില്‍ 24 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Weather Warning: സംസ്ഥാനത്ത് 40 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം, ഏപ്രിൽ 24 വരെ മഴ തുടരും

തിരുവനന്തപുരം:  കേരളത്തിൽ രണ്ട് ദിവസം ശക്തമായ മഴക്കും (Weather Warning) കാറ്റിനും സാധ്യത.  23 മുതല്‍ 26 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ 24 വരെ കേരളത്തില്‍ (Kerala) ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്.

ALSO READ: Mansoor Murder Case: പ്രതികളെക്കുറിച്ച് സൂചനയില്ല; ക്രൈംബ്രാഞ്ച് അന്വേഷം ഇന്ന് ആരംഭിക്കും

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ (Alappuzha) ജില്ലയിലെ കായങ്കുളത്താണ്, എട്ട് സെന്റിമീറ്റര്‍. പിറവം, വൈക്കം, മാവേലിക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഏപ്രില്‍ 24 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ 23 : ഇടുക്കി, വയനാട്, 2021 ഏപ്രില്‍ 24 : പത്തനംതിട്ട, ഇടുക്കി എന്നിങ്ങനെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News