സമ്പൂര്‍ണ്ണ ആഴ്ച ഫലം

ഡിസംബർ 17 മുതൽ 23 വരെ by സജീവ് ശാസ്‌താരം     

Last Updated : Dec 26, 2018, 10:18 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: പ്രവര്‍ത്തന വിജയത്തിനായി കഠിനശ്രമം വേണ്ടിവരും. മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. ജോലിക്കാർക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, സൗന്ദര്യ വസ്തുക്കളിൽ നിന്ന് അലർജി പിടിപെടുവാൻ സാധ്യത. 

ഭരണി: ഭവനത്തിൽ  നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിതത്തില്‍ സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന ലക്ഷ്യം കാണും. 

കാർത്തിക: കാലാവസ്ഥാജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍യാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക, മുൻകാല നിക്ഷേപങ്ങൾ ഉപകാരപ്പെടും, കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍യി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. 

രോഹിണി: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യലാഭം, സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്ക് സാധ്യത. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാതെ ശ്രദ്ധിക്കുക. 

മകയിരം: അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള വാരമാണ്. ധനലാഭമുണ്ടാകും, ഭക്ഷണസുഖം വര്‍ധിക്കും, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാത്തവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക. കടം വീട്ടി പണയ ഉരുപ്പടികൾ തിരികെയെടുക്കുവാൻ കഴിയും. 

തിരുവാതിര: വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുക്കളുടെ ഇടപെടൽ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ. വാഹനത്തിന് പണച്ചെലവ് എന്നിവ ഉണ്ടാകും. 

പുണർതം: തൊഴിലന്വേഷിക്കുന്നവര്‍ക്ക് അനുകൂല ഫലം, മറ്റുള്ളവർ സഹായിക്കുക വഴി പെട്ടെന്നുള്ള കാര്യസാദ്ധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും. 

പൂയം: ബന്ധുക്കൾക്കായി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ആരോഗ്യ കാര്യത്തിൽ   അധിക ശ്രദ്ധ പുലർത്തുക, ഭവനത്തിൽ അറ്റകുറ്റപ്പണികൾക്കു സാധ്യത, തൊഴിൽ രംഗത്ത് വിഷമതകൾ എന്നിവ നേരിടും. 

ആയില്യം: സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങൾ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ  വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. ബിസിനസ്സിൽ പണം മുടക്കേണ്ടി വരും.  

മകം: എല്ലാക്കാര്യങ്ങളിലും പ്രതിബന്ധം നേരിടും, അനാരോഗ്യം മൂലം വിഷമിക്കും, വിദേശസഞ്ചാര കാര്യത്തിൽ അവിചാരിത തടസ്സം, തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസ്സങ്ങൾ,  ബിസിനസ്സിൽ ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം, അവിചാരിത ധനനഷ്ടം നേരിടും. 

പൂരം: അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ആവശ്യങ്ങൾക്ക് പണം കടം വാങ്ങേണ്ടിവരും. യാത്രകള്‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ സാധ്യത, വിവാഹജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹൃതമാകും. 

ഉത്രം: തൊഴിൽ രംഗത്ത് ഉന്നതി കൈവരിക്കും, മാതാവിനോ മാതൃ തുല്യരായവർക്കോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകൾ, ആശുപത്രി വാസം, ബിസിനസ്സിൽ ഉദ്ദേശിച്ച ധനലാഭം ഉണ്ടാവുകയില്ല, യാത്രകൾ കൊണ്ട് നേട്ടം കൈവരി,ക്കും. ബന്ധുക്കൾ നിമിത്തം നേട്ടം എന്നിവയുണ്ടാകാം.

അത്തം:  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും, സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്ക് സാധ്യത, തൊഴിൽപരമായ ഉത്തരവാദിത്തം വര്‍ധിക്കും. ലോട്ടറി, ഊഹക്കച്ചവടം എന്നിവയിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിവാഹ ആലോചനകൾ തീരുമാനത്തിൽ എത്തുകയില്ല. 

ചിത്തിര: വിദേശജോലിയിൽ തിരിച്ചടികൾ, നാട്ടിലേയ്ക്ക് തിരികെ പോരേണ്ടി വരാം, ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം.  അവിചാരിത ധന ലാഭത്തിനു സാധ്യത, ഗൃഹത്തില് ശാന്തത കൈവരും, കലാരംഗത്തു മികച്ച നേട്ടം എന്നിവ ഉണ്ടാകും.

ചോതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം, ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും, . വ്യവഹാര വിജയം പ്രതീക്ഷിക്കാം. തെഴിൽ രംഗത്ത് ഉന്നത സ്ഥാനലബ്ധി എന്നിവ ഉണ്ടാകാം. 

വിശാഖം: പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. സ്നേഹിക്കുന്നവരില്‍ നിന്ന് എതിര്‍പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

അനിഴം: ദീര്‍ഘദൂര യാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികല്‍ നേരിടും. തൊഴില്‍പാരമായി മാറ്റം, തൊഴിലുമായി ബന്ധപ്പെട്ട് അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം നടത്തും, ബിസിനസ്സിൽ ചെറിയ നേട്ടങ്ങൾ എന്നിവ ഉണ്ടാകാം. 

തൃക്കേട്ട: രോഗദുരിത ശമനം കൈവരിക്കും. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ, പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം മൂലം ശത്രു വർദ്ധന, വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. ബാങ്ക് ലോൺ പാസായിക്കിട്ടും. 

മൂലം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കും, ധനപരമായ വിഷമതകൾ,  ലഹരിവസ്തുക്കളിൽ താല്‍പര്യം വർധിക്കും. സുഹൃദ് ബന്ധങ്ങളിൽ ഭിന്നതകൾ, അസമയത്തെ യാത്രകൾ ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല.  

പൂരാടം: പ്രവർത്തന മേഖലയിൽ അവിചാരിത നഷ്ടം, ബന്ധുജന സഹായത്തിൽ കുറവ്, അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും. സർക്കാർ  ജീവനക്കാര്‍ക്ക്അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യം തീരുമാനത്തിലെത്തും.  

ഉത്രാടം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം, തൊഴിൽപരമായനേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും, സന്താനഗുണമനുഭവിക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, സുഹൃത്തുക്കൾക്കായി പണം കടം നൽകേണ്ടി വരും. 

തിരുവോണം: കൈമോശം വന്നുപോയ വസ്തുക്കൾ  തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവർക്ക് ജനസമ്മിതി വർധിക്കും, രോഗബാധ ഔഷധ സേവ ഇവ വേണ്ടിവരും.

അവിട്ടം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഭൂമി വിലപ്പനയിൽ നിന്ന് ധനലാഭത്തിനു സാധ്യത.

ചതയം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയില്‍ മികച്ച പ്രകടനം, സന്താനങ്ങൾക്കായി പണം മുടക്കും, സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുന്ന അനുഭവമുണ്ടാകും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകളെ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും.

പൂരുരുട്ടാതി: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ഒന്നിലധികം മാർഗ്ഗങ്ങളിൽ ധനലാഭം. 

ഉത്രട്ടാതി: യാത്രകള്‍ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും, ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും, വിശ്രമം കുറയും. നേത്രരോഗ സാദ്ധ്യത എന്നിവ ഉണ്ടാകും. 

രേവതി: മാനസിക നിരാശ വിട്ടു മാറും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാന് ഇടയുണ്ട്, ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം, പിതൃ സ്വത്തിന്‍റെ അനുഭവമുണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ് ശാസ്‌താരം

9656377700
sastharamastro@gmail.com

Trending News