പിണറായി വിജയന്‍ നല്ലത് ചെയ്‌താല്‍ പിന്തുണയ്ക്കും,തെറ്റ് കണ്ടാല്‍ എതിര്‍ക്കും : പി .സി ജോര്‍ജ്

പിണറായി വിജയൻ നല്ലതു ചെയ്​താൽ പിന്തുണക്കും തെറ്റ്​ ചെയ്​താൽ എതിർക്കും എന്നതാണ്​ തന്‍റെ  നിലപാടെന്ന്‍ പി.സി ജോർജ്​ വ്യക്തമാക്കി.കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൂടെ താന്‍ ഉണ്ടാകില്ലെന്നും ജനപക്ഷത്തിനൊപ്പമായിരിക്കും താനെന്നും പൂഞ്ഞാറിലെ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പറഞ്ഞു.

Last Updated : May 21, 2016, 02:59 PM IST
പിണറായി വിജയന്‍ നല്ലത് ചെയ്‌താല്‍ പിന്തുണയ്ക്കും,തെറ്റ് കണ്ടാല്‍ എതിര്‍ക്കും : പി .സി ജോര്‍ജ്

കോട്ടയം: പിണറായി വിജയൻ നല്ലതു ചെയ്​താൽ പിന്തുണക്കും തെറ്റ്​ ചെയ്​താൽ എതിർക്കും എന്നതാണ്​ തന്‍റെ  നിലപാടെന്ന്‍ പി.സി ജോർജ്​ വ്യക്തമാക്കി.കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൂടെ താന്‍ ഉണ്ടാകില്ലെന്നും ജനപക്ഷത്തിനൊപ്പമായിരിക്കും താനെന്നും പൂഞ്ഞാറിലെ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍ മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ ഇടത് പക്ഷത്തിന്റെ കേരളത്തിലെ അവസ്ഥ മോശമാകുമായിരുന്നു.അതുകൊണ്ട് തന്നെ മാന്യമായ സമീപനം അല്ല വിഎസിനോട് കാട്ടിയത്. വി.എസ്​ അച്യുതാനന്ദനെ മുഖ്യമ​ന്ത്രിയാക്കാത്തത്​ ഇടതുപക്ഷത്തിന്​ വോട്ടു ചെയ്​ത ജനങ്ങളെ വഞ്ചിക്കുന്ന ഏർപ്പാടാണെന്നും ജോർജ്​ പറഞ്ഞു.ഇരു മുന്നണികളെയും വെല്ലുവിളിച്ച് പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരിച്ച പി .സി ജോര്‍ജ്  27000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് 

Trending News