സംസ്ഥാനത്തെ Covid വ്യാപനം; സർക്കാരിനെതിരെ ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ച് യുവമോർച്ച

കേരളത്തിൽ കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജുമാണെന്ന് യുവമോർച്ച

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 03:53 PM IST
  • കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നാണംകെട്ട് നിൽക്കേണ്ടി വന്നിരിക്കുകയാണ്
  • ആരോഗ്യ മന്ത്രി വീണാ ജോർജ് പൂർണ്ണ പരാജയമാണെന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വ്യക്തമായിരിക്കുന്നു
  • കേരളത്തിലെ ജനങ്ങൾ മുഴുവൻ ആശങ്കയുടെ മുൾമുനയിലാണ്
  • മുഖ്യമന്ത്രിയും ആര്യോഗ്യമന്ത്രിയും മരണത്തിൻ്റെ വ്യാപാരികൾ ആയി മാറിയിരിക്കുന്നു
സംസ്ഥാനത്തെ Covid വ്യാപനം; സർക്കാരിനെതിരെ ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ച് യുവമോർച്ച

തിരുവനന്തപുരം: യുവമോർച്ച (Yuvamorcha) തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ചു. കേരളത്തിൽ കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി (Health minister) വീണാ ജോർജുമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.

സംസ്ഥാന സർക്കാരിൻ്റെ കോവിഡ് പ്രതിരോധം അശാസ്ത്രീയമായിരുന്നു. ഇൻസ്റ്റിറ്റ്യൂഷണൻ ക്വാറൻറ്റൈൻ ഒരുക്കുന്നതിൽ സർക്കാർ കാണിച്ച അലംഭാവമാണ് തീവ്ര വ്യാപനത്തിന് കാരണമായത്. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ വാക്സിൻ (Vaccine) പോലും ഫലപ്രദമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ലെന്ന് യുവമോർച്ച കുറ്റപ്പെടുത്തി.

ALSO READ: Covid പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നാണംകെട്ട് നിൽക്കേണ്ടി വന്നിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് പൂർണ്ണ പരാജയമാണെന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വ്യക്തമായിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ മുഴുവൻ ആശങ്കയുടെ മുൾമുനയിലാണ്. മുഖ്യമന്ത്രിയും ആര്യോഗ്യമന്ത്രിയും മരണത്തിൻ്റെ വ്യാപാരികൾ ആയി മാറിയിരിക്കുന്നു എന്നും  സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News