2018 Movie : മഹാപ്രളയത്തിന്റെ കഥ പറയാൻ വൻ താര നിര; ജൂഡ് ആന്റണി ചിത്രം 2018 ന്റെ ഫസ്റ്റ് ലുക്ക്

2018 EVERYONE IS A HERO ടൊവീനോ തോമസ്, അസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരയ്ക്കുന്നത്

Written by - Jenish Thomas | Last Updated : Dec 3, 2022, 07:53 PM IST
  • വെള്ളപ്പൊക്കം നടന്ന വർഷമാണ് സിനിമയുടെ പേരായി അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്.
  • '2018 EVERYONE IS A HERO' (എല്ലാവരും ഒരു ഹീറോയാണ്) എന്ന പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.
  • നാല് വർഷം മുമ്പ് ജൂഡ് ചിത്രം പ്രഖ്യാപിക്കുമ്പോൾ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നൽകിയിരുന്നത്.
  • എന്നാൽ അത് മാറ്റിയാണ് 2018 എന്ന പേര് നൽകിയിരിക്കുന്നത്
2018 Movie : മഹാപ്രളയത്തിന്റെ കഥ പറയാൻ വൻ താര നിര; ജൂഡ് ആന്റണി ചിത്രം 2018 ന്റെ ഫസ്റ്റ് ലുക്ക്

കൊച്ചി : നാല് വർഷം മുമ്പ് കേരളക്കര ആകെ പിടിച്ച് കുലുക്കിയ മഹപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രം '2018 EVERYONE IS A HERO' ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ടൊവീനോ തോമസ്, അസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, നരേൻ, അപർണ ബാലമുരളി, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം നടന്ന വർഷമാണ് സിനിമയുടെ പേരായി അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. '2018 EVERYONE IS A HERO' (എല്ലാവരും ഒരു ഹീറോയാണ്) എന്ന പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. 

നാല് വർഷം മുമ്പ് ജൂഡ് ചിത്രം പ്രഖ്യാപിക്കുമ്പോൾ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ അത് മാറ്റിയാണ് 2018 എന്ന പേര് നൽകിയിരിക്കുന്നത്. കാവ്യ ഫിലിംസിന്റെയും പി.കെ പ്രൈം പ്രൊഡക്ഷന്റെയും ബാനറിൽ വേണു കുന്നപ്പിള്ളി, സികെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്റണിയും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് നടൻ കലൈയരസൻ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : Vaathil Movie : "ആണുങ്ങളായാൽ ഇത്തിരി ചുറ്റിക്കളിയൊക്കെ വേണം"; വിനയ് ഫോർട്ട് ചിത്രം വാതിലിന്റെ ടീസറെത്തി

2018ൽ പ്രഖ്യാപിച്ച 2403 ഫീറ്റിന്റെ അണിയറ പ്രവർത്തകരല്ല 2018 പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. അഖിൽ ജോർജാണ് ഛായഗ്രഹണം ചെയ്തിരിക്കുന്നത്. ആർട്ട് ഡയറക്ടർ മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ. നോബിൻ പോളാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് സൌണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

2018ലെ മഹാപ്രളയം

2018 ഓഗസ്റ്റിലാണ് കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടത്. മധ്യകേരളത്തിലെ പല ഗ്രാമങ്ങളും വെള്ളത്തിനിടയിൽ പെട്ട മഹാദുരന്തത്തിൽ 484 അധികം പേരുടെ ജീവൻ നഷ്ടമായി. ചെങ്ങന്നൂർ, പാണ്ടനാട്, എടനാട്, ആറന്മുള, കോഴഞ്ചേരി, അയിരൂർ, റാന്നി, പന്തളം, കുട്ടനാട്, മലപ്പുറം, ആലുവ, ചാലക്കുടി, തൃശൂർ, തിരുവല്ല, ഇരവിപേരൂർ, വള്ളംകുളം, നോർത്ത് പറവൂർ, ചെല്ലാനം, വൈപ്പിൻ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ വലിയ തോതിൽ നാശം സംഭവിച്ചത്. മൂന്നാം തലത്തിലുള്ള പ്രകൃതി ദുരന്തമായിട്ടാണ് രാജ്യം 2018 വെള്ളപ്പൊക്കത്തെ പരിഗണിച്ചത്. സംസ്ഥാനത്തെ 54 ഡാമിലെ 35 ഡാമുകളും തുറന്ന് വിടേണ്ടി സ്ഥിത വരുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News