ജനങ്ങളുടെ അടുത്തേക്ക് ഈ സിനിമ എത്തിയിട്ടില്ല; ഇനി അത് മാറും; ശ്രീജിത് കൃഷ്ണ അഭിമുഖം

"ഇതുവരെ പോസിറ്റീവ് റിവ്യൂവാണ് എല്ലാ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 11:53 AM IST
  • സിനിമ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല
  • ക്ലൈമാക്‌സ് ഉൾപ്പെടെ മികച്ച അഭിപ്രായം പറയുകയാണ്
ജനങ്ങളുടെ അടുത്തേക്ക് ഈ സിനിമ എത്തിയിട്ടില്ല; ഇനി അത് മാറും; ശ്രീജിത് കൃഷ്ണ അഭിമുഖം

ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന സിനിമ വിജയകരമായി രണ്ടാം വാരത്തിലേക്ക് പ്രദർശനം തുടരുമ്പോൾ ആദ്യ ആഴ്ചയിൽ സിനിമ കൂടുതൽ ആളുകളിലേക്ക് എത്താൻ കഴിയാതെ പോയതിൽ തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ എ യു ശ്രീജിത് കൃഷ്ണ. സീ മലയാളം ന്യൂസിൽ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീജിത് കൃഷ്ണ തന്റെ ചിത്രത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിലും സിനിമ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ശ്രീജിത് പറഞ്ഞത്. വാക്കുകൾ ഇങ്ങനെ

"ഇതുവരെ പോസിറ്റീവ് റിവ്യൂവാണ് എല്ലാ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പബ്ലിസ്റ്റിറ്റി കുറഞ്ഞത് തന്നെയാണ് കാരണം. ഒരു ചെറിയ സിനിമ ആയിട്ടാണ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്. റിലീസ് ചെയ്തപ്പോഴേക്കും തീയേറ്ററുകളും അധികം ലഭിച്ചിരുന്നില്ല. ആ സമയം മുതൽ ലഭിച്ചിരുന്ന കുറച്ച് തീയേറ്ററുകൾ നോക്കിയാണ് സിനിമ റിലീസ് ചെയ്തത്. സിനിമയെക്കുറിച്ച് അറിഞ്ഞ് കണ്ടവർ ക്ലൈമാക്‌സ് ഉൾപ്പെടെ മികച്ച അഭിപ്രായം പറയുകയാണ്. സസ്പെൻസ് നിറഞ്ഞത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തത് വലിയ ഗുണമായി മാറി.

സിനിമയുടെ പ്രൊഡക്ഷനും ടെക്നിക്കൽ വശങ്ങളും എല്ലാം ഞാൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വൈഡ് റിലീസ് തന്നെയാണ് ആദ്യം മുതൽ തന്നെ പ്ലാൻ ചെയ്തിരുന്നത്. സംവിധാനം ഉൾപ്പെടെ ഞാൻ തന്നെ ചെയുമ്പോൾ തീയറ്ററിൽ എത്തിക്കാനുള്ള ഒരു വലിയ ബുദ്ധിമുട്ട് ഉണ്ട്. സിനിമയിൽ ഭൂരിഭാഗം പുതിയ ആളുകളാണ്. അവരുടെ മുഖം വെച്ച് പോസ്റ്റർ അടിച്ചാലും ആളുകൾ കയറണമെന്ന് നിർബന്ധമില്ല. കണ്ടന്റ് നല്ലതാണെങ്കിലും അതനുസരിച്ചുള്ള പബ്ലിസിറ്റി വേണം. അല്ലാതെ കാര്യമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News