A Ranjith Cinema: 'എ രഞ്ജിത്ത് സിനിമ' ചിത്രീകരണം പൂർത്തിയായി; വിഷുവിന് തിയേറ്ററുകളിലേക്ക്

A Ranjith Cinema movie updates: നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ'. മാജിക്‌ ഫ്രെയിംസ് വിഷുവിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 04:08 PM IST
  • ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്
  • സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്
  • റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു
A Ranjith Cinema: 'എ രഞ്ജിത്ത് സിനിമ' ചിത്രീകരണം പൂർത്തിയായി; വിഷുവിന് തിയേറ്ററുകളിലേക്ക്

തിരുവന്തപുരം: 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായി. ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, രഞ്ജി പണിക്കർ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ'.

ഹരിശ്രീ അശോകൻ, അജു വർഗീസ്, ജെപി, കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ,കലാഭവൻ നവാസ്, ജാസ്സി ഗിഫ്റ്റ് , ബാലചന്ദ്രൻ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണൻ, ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്‌ ഫ്രെയിംസ് വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തിക്കും.

ALSO READ: Dear Vappi Movie: 'ജീവിതകാലം മുഴുവൻ ഈ തട്ടത്തിന് കീഴിൽ കഴിയണമെന്ന് വാപ്പി പറയില്ല'; 'ഡിയർ വാപ്പി' ടീസർ പുറത്ത് വിട്ടു

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവരാണ് നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.

അസോസിയേറ്റ് പ്രൊഡ്യൂസർ- നമിത് ആർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കല-അഖിൽ രാജ് ചിറയിൽ, കോയ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം- വിപിൻദാസ്, സ്റ്റിൽസ്- നിദാദ്, പരസ്യകല- കോളിൻസ് ലിയോഫിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി, മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മീഡിയ- ഒബ്സ്ക്യൂറ, പി ആർ ഒ- എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News