Aadujeevitham Release: ബ്ലെസി-പൃഥ്വിരാജ് ചിത്രം 'ആടുജീവിതം' റിലീസ് എപ്പോൾ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

നജീബ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി അനാരോഗ്യകരമായ ഡയറ്റിങ് രീതിയാണ് പൃഥ്വിരാജ് പാലിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 05:34 PM IST
  • സിനിമയുടെ ചിത്രീകരണം 2022 ജൂലൈയിൽ പൂർത്തിയായിരുന്നു.
  • ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആണ് ബ്ലെസി സിനിമ ആക്കിയിരിക്കുന്നത്.
  • ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്.
Aadujeevitham Release: ബ്ലെസി-പൃഥ്വിരാജ് ചിത്രം 'ആടുജീവിതം' റിലീസ് എപ്പോൾ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന ചിത്രം എന്ന് തന്നെ ആടുജീവിതത്തെ വിശേഷിപ്പിക്കാം. ചിത്രത്തെ സംബന്ധിച്ചുള്ള വിശേഷങ്ങൾ ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ളവർ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2023 നവംബർ അവസാനം അല്ലെങ്കിൽ ഡിസംബർ ആദ്യം ആടുജീവിതം റിലീസ് ചെയ്യും. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.

സിനിമയുടെ ചിത്രീകരണം 2022 ജൂലൈയിൽ പൂർത്തിയായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആണ് ബ്ലെസി സിനിമ ആക്കിയിരിക്കുന്നത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.

Also Read:  Jithu Madhavan: സംവിധായകൻ ജീത്തു മാധവൻ വിവാഹിതനായി; വധു സഹസംവിധായിക

നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. എ. ആർ. റഹ്മാൻ ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്. 2017-ൽ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തിൽ ചിത്രീകരണമാരംഭിച്ചത്.

സിനിമയ്ക്കായി വളരെ അനാരോഗ്യകരമായ ഡയറ്റിങ് രീതിയാണ് പാലിച്ചതെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് വേണ്ടി ശരീരഭാരം 98 കിലോയായി ഉയർത്തിയതായും എന്നാൽ അതിന് ശേഷം ബാക്കി ഭാഗത്തിനായി അത്‌ 67 കിലോയായി കുറയ്ക്കുകയും ചെയ്‌തു പൃഥ്വിരാജ്. ഷൂട്ടിങ്ങിനിടയിൽ ബോധംകെടുന്ന അവസ്ഥ വരെ വന്നു. എന്നാൽ ഈ പ്രയത്‌നത്തിന് ഫലം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഷൂട്ടിം​ഗ് സെപ്റ്റംബർ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News