Asif Ali: നടൻ ആസിഫ് അലിയ്ക്ക് പരിക്ക്; അപകടം ഷൂട്ടിംഗിനിടെ

Asif Ali injured: പരിക്കേറ്റതിന് പിന്നാലെ ആസിഫ് അലി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 07:41 PM IST
  • രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക.
  • സംഘട്ടന രം​ഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
  • വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് ടിക്കി ടാക്ക.
Asif Ali: നടൻ ആസിഫ് അലിയ്ക്ക് പരിക്ക്; അപകടം ഷൂട്ടിംഗിനിടെ

കൊച്ചി: നടൻ ആസിഫ് അലിയ്ക്ക് പരിക്ക്. കൊച്ചിയിൽ സിനിമ ഷൂട്ടിം​ഗിനിടെ സെറ്റിൽ വെച്ചാണ് ആസിഫ് അലിക്ക് പരിക്കേറ്റത്. ടിക്കി ടാക്ക എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായത്. 

ചിത്രത്തിലെ സംഘട്ടന രം​ഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ആസിഫ് അലിയ്ക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്ക് ശേഷം നടൻ ആശുപത്രി വിട്ടു. 

ALSO READ: മേക്കോവറിൽ ഞെട്ടിച്ച് പ്രയാഗ; 'ഡാൻസ് പാർട്ടി' ക്യാരക്ടർ പോസ്റ്റർ

രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക. ടൊവിനോ തോമസ് നായകനായെത്തിയ 'കള'യ്ക്ക് ശേഷം രോഹിത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ്  ചിത്രമാണ് 'ടിക്കി ടാക്ക'. ചിത്രത്തിന് വേണ്ടി ആസിഫ് അലി നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ അടുത്തിടെ വലിയ ചർച്ചയായിരുന്നു. 

ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് ടിക്കി ടാക്ക. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ടിക്കി ടാക്ക'യ്ക്കുണ്ട്.  

ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News