Suraj Venjaramoodu: സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

Road Accident In Kochi: മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്.  ഇയാളുടെ കാലിനാണ് പരിക്കേറ്റത്.   ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപതി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 09:04 AM IST
  • സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് അപകടം
  • എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്
  • പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Suraj Venjaramoodu: സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയോടെയായിരുന്നു  അപകടമുണ്ടായത്. സുരാജ് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: Aluva Girl Murder: മൂന്ന് മാസമായി ആലുവയിലുണ്ട്, സ്ഥിരം മദ്യപാനി, മോഷണക്കേസിലും പ്രതി; അസഫാക് കൃത്യം നടത്തിയത് ഒറ്റയ്ക്ക്?

തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്ന സുരാജിന്റെ കാർ പാലാരിവട്ടത്തു വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.  മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്.  ഇയാളുടെ കാലിനാണ് പരിക്കേറ്റത്.   ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപതി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.  സൂരജിന് കൃത്യമായ പരിക്കില്ലെന്നും ആശുപത്രിയിൽ എത്തിയ ശേഷം അദ്ദേഹം മടങ്ങിയെന്നാണ് റിപ്പോർട്ടിൽ. അപകടത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News