സ്വകാര്യ ജെറ്റ് മുതൽ കോടികൾ വിലമതിക്കുന്ന വീടുകൾ വരെ; ആസ്തിയിൽ മറ്റ് നായികമാരെ പിന്നിലാക്കി ഈ തെന്നിന്ത്യൻ താര സുന്ദരി

15 കോടി രൂപ വിലമതിക്കുന്ന രണ്ട് വീടുകളാണ് നയൻതാരയ്ക്ക് ഹൈദരാബാദിലുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 05:46 PM IST
  • നയൻതാരയ്ക്ക് ഇന്ത്യയിലുടനീളം നിരവധി അപ്പാർട്ട്‌മെന്റുകളുണ്ടെന്നാണ് മാജിക് ബ്രിക്സിന്റെ റിപ്പോർട്ട്.
  • ഹൈദരാബാദിലെ രണ്ട് ആഡംബര വീടുകളാണ് താരത്തിനുള്ളത്.
  • ഓരോന്നും 15 കോടി രൂപ വിലമതിക്കുന്നതാണ്.
സ്വകാര്യ ജെറ്റ് മുതൽ കോടികൾ വിലമതിക്കുന്ന വീടുകൾ വരെ; ആസ്തിയിൽ മറ്റ് നായികമാരെ പിന്നിലാക്കി ഈ തെന്നിന്ത്യൻ താര സുന്ദരി

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളും ഏറ്റവും അധികം വരുമാനം നേടുന്ന താരവുമാണ് നയൻതാര. സിനിമയിലും അഭിനയത്തിലും മാത്രമല്ല, തെന്നിന്ത്യയിലെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളും കൂടിയാണ് നയൻതാര. വൻ തുകയാണ് താരം ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത്. 

കണക്ട് എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് നേടാൻ ചിത്രത്തിനായില്ല. മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചില്ല. എന്നാൽ നയൻതാരയുടെ താരമൂല്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. കോടികളുടെ ഉടമയാണ് നയൻതാര എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോടികൾ വിലമതിക്കുന്ന വീടുകൾ മുതൽ വാഹനങ്ങൾ വരെ എല്ലാ ആഡംബര സൗകര്യങ്ങളും താരത്തിനുണ്ട്. 

Also Read: പ്രണയവിവാഹം അല്ല വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണം; മാളവികയും തേജസും വിവാഹിതരാകുന്നു

 

2022 ജൂൺ ഒമ്പതിനാണ് നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം നടന്നത്. 22 മില്യൺ, അതായത് ഏകദേശം 165 കോടി രൂപയാണ് നയൻതാരയുടെ ആസ്തി എന്നാണ് മീഡിയ പോർട്ടലായ 'ഇൻഫിനിറ്റി നെറ്റ് വർത്ത്' റിപ്പോർട്ട് ചെയ്യുന്നത്. നയൻതാരയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവരുടെ സിനിമകളിൽ നിന്നും ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നുമാണ്. ജയം രവിയ്‌ക്കൊപ്പം നയൻതാര പുതിയ ചിത്രം ചെയ്യുന്നുണ്ട്. ഇതിനായി 10 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. എങ്കിൽ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാകും നയൻതാര.

നയൻതാരയ്ക്ക് ഇന്ത്യയിലുടനീളം നിരവധി അപ്പാർട്ട്‌മെന്റുകളുണ്ടെന്നാണ് മാജിക് ബ്രിക്സിന്റെ റിപ്പോർട്ട്. ഹൈദരാബാദിലെ രണ്ട് ആഡംബര വീടുകളാണ് താരത്തിനുള്ളത്. ഓരോന്നും 15 കോടി രൂപ വിലമതിക്കുന്നതാണ്. ബഞ്ചാര ഹിൽസിൽ ആണ് വീടുകളുള്ളത്. കൂടാതെ ചെന്നൈയിൽ നാല് മുറികളുള്ള രണ്ട് വീടുകളും ഉണ്ട്. മാജിക് ബ്രിക്ക്സിന്റെ റിപ്പോർട്ട് അനുസരിച്ച് ഇത് മൊത്തം 100 കോടി രൂപ വിലമതിക്കുന്നതാണ്.

ഇത് കൂടാതെ ലേഡി സൂപ്പർസ്റ്റാറിന് ഒരു സ്വകാര്യ ജെറ്റുമുണ്ടെന്നാണ് റിപ്പോർട്ട്. ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകൾക്കായി നയൻതാര അടുത്തിടെ ഒരു സ്വകാര്യ ജെറ്റ് വാങ്ങിയിരുന്നുവെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ ജെറ്റ് മാത്രമല്ല, നിരവധി ആഡംബര കാറുകളും താരത്തിനുണ്ട്. 74.50 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 5 സീരീസ്, 88 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ജിഎൽഎസ് 350ഡി എന്നിവ നയൻതാരയ്ക്കുണ്ടെന്ന് ‌കാർ ദേഖോ വ്യക്തമാക്കുന്നു. ഇത് കൂടാതെ, ഏകദേശം 1.76 കോടി രൂപ വിലമതിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർഡ് എൻഡവർ, ആഡംബര ബിഎംഡബ്ല്യു 7-സീരീസ് എന്നിവയും നയൻതാര സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News