എന്നോട് ക്ഷമിക്കൂ; എനിക്ക് മാപ്പ് തരണം; പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് കൈകൂപ്പി അക്ഷയ് കുമാർ

ചെയ്‌തത്‌ തെറ്റായി പോയെന്നും മാപ്പ് പറയുന്നുവെന്നും പാൻ മസാല പരസ്യ കമ്പനിയുമായുള്ള കരാർ പിന്വലിക്കുന്നതായും നടൻ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 12:18 PM IST
  • ‘‘ഞാൻ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും മാപ്പ് ചോദിക്കുന്നു
  • നിങ്ങളുടെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു
  • പുകയില ഉപയോഗത്തെ ഞാൻ ഒരിക്കലും പിന്തുണയ്ക്കുകയില്ല
എന്നോട് ക്ഷമിക്കൂ; എനിക്ക് മാപ്പ് തരണം; പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് കൈകൂപ്പി അക്ഷയ് കുമാർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പാൻ മസാല പരസ്യചിത്രത്തിൽ നടൻ അക്ഷയ് കുമാർ അഭിനയിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഒരു പരസ്യത്തിൽ പുകവലിയും പാൻ മസാലയും ഉപയോഗിക്കരുതെന്ന് പറയുന്ന നടൻ മറ്റൊരു പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിൽ എന്ത് ഔചിത്യമെന്ന് ചോദിച്ചുകൊണ്ടായിരുന്നു വിവാദങ്ങൾ ഉയർന്നിരുന്നത്. ചെയ്‌തത്‌ തെറ്റായി പോയെന്നും മാപ്പ് പറയുന്നുവെന്നും പാൻ മസാല പരസ്യ കമ്പനിയുമായുള്ള കരാർ പിന്വലിക്കുന്നതായും നടൻ അറിയിച്ചു. പരസ്യത്തിന് തനിക്ക് ലഭിച്ച തുക നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും നടൻ സമൂഹ മാധ്യമ പോസ്റ്റിൽ കുറിച്ചു. 

‘‘ഞാൻ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാൻ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടും പ്രതിഷേധവും ഞാൻ ഉൾക്കൊള്ളുന്നു. വിനയപൂർവം ഞാൻ അതിൽനിന്നു പിന്മാറുകയാണ്. ആ തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുവാൻ തീരുമാനിച്ചു.കരാർ അവസാനിക്കുന്നതു വരെ അവർ ആ പരസ്യം സംപ്രേഷണം ചെയ്യും. എന്നാൽ ഭാവിയിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുകയാണ്. നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു’ 

ഇതേ പരസ്യ ചിത്രത്തിൽ ആദ്യം എത്തിയത് അജയ് ദേവ്ഗണായിരുന്നു. പിന്നീടായിരുന്നു നടൻ ഷാരൂഖ് ഖാൻ എത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരോടൊപ്പം അക്ഷയ് കുമാർ കൂടി രംഗത്തെത്തുന്ന പരസ്യം സംപ്രേക്ഷണം ചെയ്‌തത്‌. ഈ പരസ്യത്തോടുകൂടിയാണ് വിവാദങ്ങൾ ഉയർന്നത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും ഇതാരാ ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുമ്പോഴായിരുന്നു നടൻ അക്ഷയ് കുമാർ വരുന്നത്. 

ഇത് അക്ഷയ് കുമാർ ആരാധകരെയും വല്ലാതെ വേദനിപ്പിച്ചു. പുകയില ഉൽപ്പനങ്ങൾക്കുള്ള പരസ്യത്തിൽ അഭിനയിക്കില്ലെന്ന് നടൻ അക്ഷയ് കുമാർ നേരത്തെ പറഞ്ഞിരുന്നു. അതെ നടൻ മറ്റൊരു പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതാണ് ആരാധരെയും ദേഷ്യത്തിലാക്കിയത്. പറഞ്ഞ വാക്കിന് വിലയില്ലാത്ത നടനാണ് അക്ഷയ് കുമാർ എന്നൊക്കെയുള്ള കമന്റുകൾ നിറഞ്ഞിരുന്നു. ഈ അവസരത്തിലാണ് മാപ്പപേക്ഷയുമായി അക്ഷയ് കുമാർ രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News