Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും

തെലുങ്കാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2021, 02:50 PM IST
  • തെലുങ്കാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ജൂലൈ 5 മുതലാണ് ഷൂട്ടിങ് പുനരാരംഭിക്കുന്നത്.
  • അല വൈകുണ്ഠപുരമുലു" എന്ന ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ് പുഷ്‌പ.
  • സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ രശ്‌മിക മന്ദനായാണ് (Rashmika Mandhana) നായികാ വേഷത്തിലെത്തുന്നത്
Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും

 Hyderabad: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ നിർത്തി വെച്ച  Allu Arjun  നും Fahadh Fassil ലും ഒന്നിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം പുഷ്പയുടെ (Pushpa) ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും. തെലുങ്കാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ജൂലൈ 5 മുതലാണ് ഷൂട്ടിങ് പുനരാരംഭിക്കുന്നത്.

അല വൈകുണ്ഠപുരമുലു" എന്ന ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ് പുഷ്‌പ. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ രശ്‌മിക  മന്ദനായാണ് (Rashmika Mandhana) നായികാ വേഷത്തിലെത്തുന്നത്. ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലനായി വേഷമിടുന്നത്. 

ALSO READ: Pushpa യിലെ Allu Arjun നെ കണ്ട് ഞെട്ടി ആരാധകർ, പുഷ്പയിലെ പുഷ്പരാജിനെ അവതരിപ്പിച്ചു, ഇനി മലയാളികൾ കാത്തിരിക്കുന്നത് Fahadh Fassil ന്റെ കഥാപാത്രത്തിനായി

വിവിധ ഭാഷകളിലായി തീയറ്ററുകളിലെത്തുന്ന ചിത്രം ഓഗസ്റ്റ് 13ന് റിലീസ് ചെയ്യും. ട്വിറ്റർ (Twitter) വഴിയും ഔദ്യോഗിക അറിയിപ്പാമായി സിനിമ നിർമാതാക്കൾ വിവരം പുറത്ത് വിട്ടിരുന്നു. ഒരു ചന്ദന കടത്ത് കേസും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

ALSO READ: Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil

രാം ചരൺ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലത്തിന്റെ  സംവിധായകൻ സുകുമാറാണ് സിനിമയുടെ സംവിധായകൻ. സുകുമാറിന്റെ എല്ലാ സിനിമയിലും സം​ഗീതം കൈകാര്യം ചെയ്തിട്ടുള്ള ഡിഎസ്പി തന്നെയാണ് പുഷ്പയിലെയും സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News