Aangyam Movie: എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ആംഗ്യം" ചിത്രീകരണം ആരംഭിച്ചു

Aangyam Movie updates: വാം ഫ്രെയിംസിന്റെ ബാനറിൽ പ്രദീപ് മാധവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിർവ്വഹിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 07:55 PM IST
  • കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധികാമ്മ,മനോരമ ചാനൽ ഫെയിം മാസ്റ്റർ മാളൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ആംഗ്യം" എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്ര നടയിൽ ആരംഭിച്ചു.
  • ഓം പ്രകാശ്, പ്രദീപ് മാധവൻ,ശെൽവ രാജ്,വൈക്കം ഭാസി, പുഷ്ക്കരൻ അമ്പലപ്പുഴ, പ്രദീപ് എസ് എൻ,ഷിനോ യുഎസ്എ,വർഷ,രേണുക തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
Aangyam Movie: എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ആംഗ്യം" ചിത്രീകരണം ആരംഭിച്ചു

കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധികാമ്മ,മനോരമ ചാനൽ ഫെയിം മാസ്റ്റർ മാളൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ആംഗ്യം" എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്ര നടയിൽ ആരംഭിച്ചു. ഓം പ്രകാശ്, പ്രദീപ് മാധവൻ,ശെൽവ രാജ്,വൈക്കം ഭാസി, പുഷ്ക്കരൻ അമ്പലപ്പുഴ, പ്രദീപ് എസ് എൻ,ഷിനോ യുഎസ്എ,വർഷ,രേണുക തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. വാം ഫ്രെയിംസിന്റെ ബാനറിൽ പ്രദീപ് മാധവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിർവ്വഹിക്കുന്നു.

ALSO READ:  'ഒരു കട്ടിൽ ഒരു മുറി'; സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തീ

സംവിധായകൻ എം എസ് വേദാനന്ദ് തന്നെ കലാ സംവിധാനം നിർവ്വഹിക്കുന്നു. എഡിറ്റർ-മാധവേന്ദ്ര.മേക്കപ്പ്-ജിത്തു, സൈൻ ലാംഗ്വേജ് അവതരണം- വിനയചന്ദ്രൻ. ഗ്രാമീണ പശ്ചാത്തലത്തിൽ ബധിരയും മൂകയുമായ ഒരു പെൺക്കുട്ടിക്കു വേണ്ടി നൃത്ത കലാ രൂപത്തിലെ മുദ്രകളും സൈൻ ലാംഗ്വേജും ഇഴ ചേർത്ത് ഒരു ആംഗ്യ ഭാഷ ഉണ്ടാക്കുകയും അതിലൂടെ ആശയം വിനിമയം ചെയ്യുകയും അത് ലോകം അറിയുകയും ചെയ്യുന്നതിന്റെ ദശ്യാവിഷ്ക്കാരമാണ് "ആംഗ്യം " എന്ന ചിത്രത്തിൽ സംവിധായകൻ എം എസ് ദേവാനന്ദ് നിർവ്വഹിക്കുന്നത്. പി ആർ ഒ- എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News