Annapoorani OTT : ലൗ ജിഹാദ്, മതവികാരം വ്രണപ്പെടുത്തൽ; നയന്താര ചിത്രം അന്നപൂർണി നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു

Annapoorani Netflix : ഈ ഡിസംബർ 29നാണ് അന്നപൂർണി നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്  

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 05:03 PM IST
  • ഭഗവാൻ രാമൻ മാംസഹാരിയാണെന്ന് ചിത്രത്തിലെ കഥാപാത്രം പറയുന്നുണ്ട്
  • ഹിന്ദു ഐടി സെൽ, വിശ്വ ഹിന്ദു പരിഷത് തുടങ്ങിയ ഹൈന്ദവ സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്
Annapoorani OTT : ലൗ ജിഹാദ്, മതവികാരം വ്രണപ്പെടുത്തൽ; നയന്താര ചിത്രം അന്നപൂർണി നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു

Annapoorani Movie Controversy : നയന്താര ചിത്രം അന്നപൂർണിയുടെ നെറ്റ്ഫ്ലിക്സിലെ സംപ്രേഷണം നിർത്തലാക്കി. ഹൈന്ദവ സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തമിഴ് ചിത്രം സംപ്രേഷണം ചെയ്യുന്നത് നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചത്. നയന്താര ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നുള്ള ഹൈന്ദവ സംഘടനകളുടെ പരാതിയും പ്രതിഷേധത്തെയും തുടർന്നാണ് യുസ് അസ്ഥാനമായി പ്രവർത്തിക്കുന്ന ഒടിടി കമ്പനി അന്നപൂർണി തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്തത്.

ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അന്നപൂർണി. തുടർന്ന് ഡിസംബർ 29നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയത്. ഏകദേശം രണ്ടാഴ്ചത്തോളം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തതിന് ശേഷം ചിത്രം നീക്കം ചെയ്യുന്നത്. സിനിമയിലെ ഉള്ളടക്കം വിവാദമായതോടെ നിർമാതാക്കൾ ക്ഷമാപണം അറിയിക്കുകയും ചെയ്തു. ഹിന്ദു ഐടി സെൽ, വിശ്വ ഹിന്ദു പരിഷത് തുടങ്ങിയ ഹൈന്ദവ സംഘടനകളാണ് തമിഴ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ALSO READ : Agent OTT : ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം; മമ്മൂട്ടിയുടെ ഏജന്റ് ഒടിടിയിലേക്ക്

ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിലെ താരങ്ങളായ നയന്താര, ജെയ്, സംവിധായകൻ നീലേഷ് കൃഷ്ണ, നെറ്റ്ഫ്ലിക്സ്, ചിത്രത്തിന്റെ നിർമാതാക്കൾ തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കൂടാതെ ചിത്രത്തിനെതിരെ ലൗവ് ജിഹാദ് കേസും രേഖപ്പെടുത്തിട്ടുണ്ട്.

ഭഗവാൻ രാമൻ മാംസഹാരിയാണെന്ന് ചിത്രത്തിലെ മുസ്ലിം കഥാപാത്രം പറയുന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. കൂടാതെ നയന്താര അവതരിപ്പിക്കുന്ന ബ്രാഹ്മണ കഥാപാത്രം ക്ലൈമാക്സിൽ ബിരിയാണി പാചകം ചെയ്യുന്നതിന് മുമ്പ് ഹിജാബ് ധരിച്ച് നിസ്കരിക്കുന്ന രംഗവും ഹിന്ദു സംഘടനകൾ ചോദ്യം ചെയ്തിരിക്കുകയാണ്. നയന്താരയ്ക്കും ജെയ്ക്കും പുറമെ സത്യരാജ്, അച്ചുത് കുമാർ, കെ എസ് രവികുമാർ, കാർത്തിക് കുമാർ, രേണുക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News