Anweshippin Kandethum: ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' ക്രിസ്മസ് റിലീസിന്?

തിയേറ്റർ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറിൽ ഡോൾവിൻ കുര്യക്കോസും ജിനു വി എബ്രഹാമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 09:10 AM IST
  • നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
  • ആദം ജോൻ സിനിമയുടെ സംവിധായകൻ ജിനു വി എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
Anweshippin Kandethum: ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' ക്രിസ്മസ് റിലീസിന്?

ടൊവീനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ അന്വേഷിപ്പിൻ കണ്ടെത്തും റിലീസിനൊരുങ്ങുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 8ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ആദം ജോൻ സിനിമയുടെ സംവിധായകൻ ജിനു വി എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

തിയേറ്റർ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറിൽ ഡോൾവിൻ കുര്യക്കോസും ജിനു വി എബ്രഹാമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടോവിനോയോടൊപ്പം പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, സാദിഖ് ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ  തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്.

Also Read: Rahel Makan Kora: 'റാഹേൽ മകൻ കോര' ഉടൻ തിയേറ്ററുകളിലേക്ക്; ട്രെയിലർ എത്തി

തമിഴിലെ ഹിറ്റ് മേക്കറായ സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഗിരിഷ് ഗംഗാധരനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റർ.

Trending News