അപർണ്ണ ബാലമുരളിയുടെ മുഖം കണ്ടപ്പോൾ; തനിക്കുണ്ടായ അനുഭവം പങ്ക് വെച്ച് സജിത മഠത്തിൽ

അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീർത്തു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് നമ്മൾ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക?

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 01:06 PM IST
  • എറണാകുളം ലോ കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് എത്തിയ അപർണയ്ക്കാണ് മോശം അനുഭവം ഉണ്ടായത്
  • വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു
  • തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് സജിത മഠത്തിൽ തനിക്കുണ്ടായ ബുദ്ധിമുട്ട് വ്യക്തമാക്കിയത്
അപർണ്ണ ബാലമുരളിയുടെ മുഖം കണ്ടപ്പോൾ; തനിക്കുണ്ടായ അനുഭവം പങ്ക് വെച്ച് സജിത മഠത്തിൽ

കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കെത്തിയ അപർണ ബാലമുരളിക്കുണ്ടായ അനുഭവം വിവാദമായതോടെ ഇത്തരത്തിൽ തനിക്കും നേരിട്ട ബുദ്ധിമുട്ടുകൾ പങ്ക് വെച്ച് നടി സജിത മഠത്തിൽ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് സജിത ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയിൽ വെച്ച് കുറച്ചുനേരം  സംസാരിച്ചെന്നും തോളിൽ കയ്യിട്ട് താനുമൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ചെന്നും സജിത തൻറെ പോസ്റ്റിൽ പറയുന്നു.

സജിത മഠത്തിലിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയിൽ വെച്ച് കുറച്ചുനേരം  സംസാരിച്ചു. അതിനിടയിൽ ഒരു ഫോട്ടോ എടുത്താലോ എന്നു അയാൾ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാൻ പോലും സമയമില്ല.
തോളിൽ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല. പിന്നെ അന്നു മുഴുവൻ ആ അസ്വസ്ഥത എന്നെ പിന്തുടർന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീർത്തു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് നമ്മൾ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക?
അപർണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ ഓർത്തത്!

എറണാകുളം ലോ കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് എത്തിയ അപർണയോടാണ് കോളേജിലെ വിദ്യാർഥി അപമര്യാദയായി പെരുമാറിയത്. ഇതിന് പിന്നാലെ  രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News