Asif Ali: പുത്തൻ ലുക്കിൽ ഞെട്ടിച്ച് ആസിഫ് അലി; 'ടിക്കി ടാക്ക' ഷൂട്ടിംഗ് പുരോഗമിക്കുന്നു

Asif Ali in new look: ബിഗ് ബഡ്ജറ്റ്  ചിത്രമായ 'ടിക്കി ടാക്ക'യിലാണ്  ആസിഫ് അലി പുതിയ ഗെറ്റപ്പിൽ എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 03:07 PM IST
  • മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ആസിഫ് അലി.
  • ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആസിഫിനായി.
  • ഋതുവിലൂടെ സിനിമയിൽ എത്തിയ താരം ഇന്ന് പ്രേക്ഷകരുടെ ആസിഫ് ഇക്കയായി മാറിക്കഴിഞ്ഞു.
Asif Ali: പുത്തൻ ലുക്കിൽ ഞെട്ടിച്ച് ആസിഫ് അലി; 'ടിക്കി ടാക്ക' ഷൂട്ടിംഗ് പുരോഗമിക്കുന്നു

ആസിഫ് അലിയുടെ ഏറ്റവും പുതിയ മേക്ക് ഓവർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ആസിഫ് അലി തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ട ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

 രോഹിത്ത് വി.എസ് 'കള'ക്ക്  ശേഷം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ്  ചിത്രമായ 'ടിക്കി ടാക്ക'യിലാണ്  ആസിഫ് അലി പുതിയ ഗെറ്റപ്പിൽ എത്തുന്നത്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

ALSO READ: പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ സംവിധാനം, നായകന്‍ വിജയ് യേശുദാസ്; 'ക്ലാസ് - ബൈ എ സോള്‍ജ്യര്‍' ട്രെയിലര്‍

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ടിക്കി ടാക്ക'യ്ക്കുണ്ട്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

 

അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഇപ്പോൾ കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പി.ആർ.ഒ.: റോജിൻ കെ. റോയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News