Tiki Taka Movie : കളയ്ക്ക് ശേഷം പുതിയ ചിത്രം 'ടിക്കി ടാക്ക' പ്രഖ്യാപിച്ച് രോഹിത് വി എസ്; അസിഫ് അലി നായകനാകും

TikiTaka Malayalam Movie : അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 09:47 PM IST
  • അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടിക്കി ടാക്കയ്ക്കുണ്ട്
  • ചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്
  • ആക്ഷൻ എന്റർടൈനർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്
Tiki Taka Movie : കളയ്ക്ക് ശേഷം പുതിയ ചിത്രം 'ടിക്കി ടാക്ക' പ്രഖ്യാപിച്ച് രോഹിത് വി എസ്; അസിഫ് അലി നായകനാകും

ടൊവീനോ തോമസ് നായകനായി എത്തിയ കള എന്ന സിനിമയ്ക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 'ടിക്കി ടാക്ക' (TikiTaka) എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ എന്റർടൈനർ ഴോണറിൽ ഒരുങ്ങുന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടട്ടില്ല. 

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടിക്കി ടാക്കയ്ക്കുണ്ട്. ആസിഫ് അലിയെ കൂടാതെ ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ചിത്രീകരണം ഉടൻ ആരംഭിക്കുന്ന ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തും.

ALSO READ : Thuramukham OTT: തുറമുഖം റിലീസാവുന്ന ഒടിടി പ്ലാറ്റ് ഫോം ഇതാണ്

അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിലെ കൂടുതൽ അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല. പോസ്റ്റർ ഡിസൈൻ: സർക്കാസനം (പവി ശങ്കർ) പിആർഒ: റോജിൻ കെ റോയ്.

2021ൽ തിയറ്ററുകളിൽ എത്തിയ രോഹിത് വി എസ് ചിത്രമാണ് കള. വലിയ തോതിൽ വലയൻസ് നിറഞ്ഞ സംഘട്ടന രംഗങ്ങൾ ഉൾപ്പെടുത്തിയതിനാൽ എ സർട്ടിഫിക്കേറ്റോടെയാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. കോവിഡ് വ്യാപനത്തെ തുടർന്ന് കളയ്ക്ക് അധികനാൾ തിയറ്ററുകളിൽ തുടരാനും സാധിച്ചില്ല. തുടർന്ന് ഒടിടി റിലീസിനെ തുടർന്ന് ടൊവീനോ തോമസ് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ നിരൂപക പ്രശംസയും കള നേടിയെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News