അവഞ്ചേഴ്സ് മഹാഭാരതത്തിൽ നിന്നും വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതെന്ന് കങ്കണ റണൗത്ത്

പാശ്ചാത്യ രാജ്യക്കാർ നമ്മുടെ ഐതീഹ്യങ്ങളെയും പുരാണങ്ങളെയും അവരുടെ ചിത്രങ്ങളിലേക്ക് കടം എടുക്കാറാണുള്ളത്. അവഞ്ചേഴ്സിലെ അയണ്മാന്‍ മഹാഭാരതത്തിലെ കർണ്ണനേപ്പോലെ കവചധാരിയാണ്. മാത്രമല്ല ഗതയേന്തി നിൽക്കുന്ന ഹനുമാനെ നമുക്ക് ചുറ്റികയേന്തി നിൽക്കുന്ന തോറിനോട് ഉപമിക്കാം.  

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 13, 2022, 01:28 PM IST
  • ഇത്തവണ താരത്തിന്‍റെ പരാമർശം ഹോളീവുഡ് സൂപ്പർ ഹീറോ ചിത്രമായ അവഞ്ചേഴ്സിന് നേരെയാണ്.
  • അവഞ്ചേഴ്‌സിന് പ്രചോദനമായത് മഹാഭാരതവും വേദങ്ങളുമാണെന്നാണ് കങ്കണാ റണൗത്ത് പറയുന്നത്.
  • ധാക്കഡ് എന്ന ചിത്രമാണ് കങ്കണയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം.
അവഞ്ചേഴ്സ് മഹാഭാരതത്തിൽ നിന്നും വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതെന്ന് കങ്കണ റണൗത്ത്

മൂന്ന് വട്ടം മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുള്ള താരമാണ് കങ്കണാ റണൗത്ത്. ആദ്യകാലങ്ങളില്‍ നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും കങ്കണക്ക് ഒരുപോലെ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥാനത്തും അസ്ഥാമത്തുമുള്ള വിവാദ പരാമർശങ്ങൾ കാരണം താരം ഒരുപാട് ഹേറ്റേഴ്സിനെയും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഒരിക്കലും ഒരു തന്‍റെ നിലപാടുകൾ തുറന്ന് പറയാൻ കങ്കണ മടി കാണിച്ചിട്ടില്ല. ഇപ്പോൾ വ്യത്യസ്തമായൊരു അഭിപ്രായത്തിന്‍റെ പേരിൽ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കങ്കണ. ഇത്തവണ താരത്തിന്‍റെ പരാമർശം ഹോളീവുഡ് സൂപ്പർ ഹീറോ ചിത്രമായ അവഞ്ചേഴ്സിന് നേരെയാണ്. 

മാർവൽ നിർമിച്ച സൂപ്പർ ഹീറോ ചിത്രമായ അവഞ്ചേഴ്‌സിന് പ്രചോദനമായത് മഹാഭാരതവും വേദങ്ങളുമാണെന്നാണ് കങ്കണാ റണൗത്ത് പറയുന്നത്. തന്‍റെ പുതിയ ചിത്രമായ ധാക്കഡിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിസാണ് കങ്കണ ഇപ്രകാരം പറഞ്ഞത്. ചിത്രത്തിൽ ഒരു ചാര പ്രവർത്തകയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. 

Read Also: ആദ്യ 15 മിനിറ്റ് ഇഷ്ടമല്ല; സിനിമ വിജയമോ പരാജയമോ എന്നല്ല, വിഷയം വരും വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറയണം-അഖിൽ മാരാർ ഫേസ്ബുക്കിൽ

സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പുരാണങ്ങളെയാണോ ഹോളിവുഡ് സൂപ്പർ ഹീറോകളെയാണോ മാതൃകയാക്കുക എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് കങ്കണ റണൗത്ത് അവഞ്ചേഴ്സിനെ ഇന്ത്യൻ പുരാണങ്ങളോട് ഉപമിച്ച് സംസാരിച്ചത്. 'തീർച്ചയായും സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഞാൻ മാതൃകയാക്കാറുള്ളത് ഇന്ത്യൻ പുരാണങ്ങളെയാണ്. 

പാശ്ചാത്യ രാജ്യക്കാർ നമ്മുടെ ഐതീഹ്യങ്ങളെയും പുരാണങ്ങളെയും അവരുടെ ചിത്രങ്ങളിലേക്ക് കടം എടുക്കാറാണുള്ളത്. അവഞ്ചേഴ്സിലെ അയണ്മാന്‍ മഹാഭാരതത്തിലെ കർണ്ണനേപ്പോലെ കവചധാരിയാണ്. മാത്രമല്ല ഗതയേന്തി നിൽക്കുന്ന ഹനുമാനെ നമുക്ക് ചുറ്റികയേന്തി നിൽക്കുന്ന തോറിനോട് ഉപമിക്കാം. ഇത്തരത്തിൽ അവഞ്ചേഴ്സിന്‍റെ എല്ലാ ചിത്രങ്ങളും മഹാഭാരതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്തതാണ്.

Read Also: Sai Pallavi: പ്രേക്ഷകരുടെ പ്രിയപ്പെട്ട ആ ഭാനു ആണോ? സായ് പല്ലവിയോട് ആരാധകരുടെ ചോദ്യം 

ഈ ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരം ചിലപ്പോൾ വ്യത്യസ്തം ആയിരിക്കാം എങ്കിലും ഈ സൂപ്പർ ഹീറോകളുടെ എല്ലാം ഉത്ഭവം ഇന്ത്യയിൽ നിന്നാണ്. ഹോളീവുഡ് സിനിമാ പ്രവർത്തകർ പോലും ഇത് സമ്മതിച്ച് തരും' എന്നുമാണ് കങ്കണ മാധ്യമ പ്രവർത്തകനോട് പറഞ്ഞത്. മാത്രമല്ല എപ്പോഴും പാശ്ചാത്യ ചിത്രങ്ങളെ മാതൃകയാക്കുന്നത് നമ്മൾ ഒഴിവാക്കണമെന്നും തനിക്ക് ഒരു പുതുമയുള്ള വിഷയത്തിൽ സിനിമ ചെയ്യാനാണ് താല്പര്യം എന്നും താരം പറഞ്ഞു. 

ധാക്കഡ് എന്ന ചിത്രമാണ് കങ്കണയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. ജെയിംസ് ബോണ്ട് മോഡലിലുള്ള ഒരു ചിത്രമാകും ധാക്കഡ് എന്നാണ് കങ്കണ ചിത്രത്തെപ്പറ്റി പറഞ്ഞത്. റസ്നീഷ് ഘായ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം 20ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏജന്‍റ് അ​ഗ്നി എന്ന കഥാപാത്രമായിട്ടാണ് കങ്കണ ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News