Jawan movie: ജവാനിൽ അല്ലു അർജുനും? കാമിയോ റോളിൽ താരമെത്തുമെന്ന് റിപ്പോർട്ട്

അതിഥി വേഷം ചെയ്യാൻ സംവിധായകൻ അല്ലു അർജുനെ സമീപിച്ചുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 02:00 PM IST
  • തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ ചിത്രത്തിൽ കാമിയോ റോളിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
  • അതിഥി വേഷം ചെയ്യാൻ സംവിധായകൻ അല്ലു അർജുനെ സമീപിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്.
  • സിനിമ സംബന്ധമായ വാർത്തകൾ വരുന്ന LetsCinema എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Jawan movie: ജവാനിൽ അല്ലു അർജുനും? കാമിയോ റോളിൽ താരമെത്തുമെന്ന് റിപ്പോർട്ട്

പഠാന് ശേഷം അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് ജവാൻ. ആറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രത്തെ സംബന്ധിച്ചുള്ള വാർത്തകൾ എല്ലാം മിന്നൽ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൈറലാകുന്നത്. ഇപ്പോഴിത ചിത്രത്തെ സംബന്ധിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് ആരാധകരിൽ കൂടുതൽ ആവേശം നിറച്ചിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ ചിത്രത്തിൽ കാമിയോ റോളിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അതിഥി വേഷം ചെയ്യാൻ സംവിധായകൻ അല്ലു അർജുനെ സമീപിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. സിനിമ സംബന്ധമായ വാർത്തകൾ വരുന്ന LetsCinema എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

 കഴി‍ഞ്ഞ ദിവസം സിനിമയുടെ സെറ്റിൽ ഷാരൂഖ് ജോയിൻ ചെയ്തുവെന്ന വാർത്ത വന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ഒരുവിധം ഭാ​ഗങ്ങൾ ഇതിനോടകം ഷൂട്ട് ചെയ്ത് കഴിഞ്ഞു. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ് ജവാനും എന്നാണ് വിവരം. ചിത്രത്തിലെ സംഘട്ടന രം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ്. അതേസമയം ചിത്രീകരണം നടക്കുന്നതിനിടയിൽ തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

Also Read: Christy Trailer: മാത്യൂ - മാളവിക പ്രണയ ചിത്രം; 'ക്രിസ്റ്റി'യുടെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ

 

നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി ജവാൻ എത്തും. 2023 ജൂൺ 2ന് ജവാന്‍റെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റേത് ഡബിൾ റോൾ ആണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഒരു അന്വേഷണോദ്യോഗസ്ഥ ആയിട്ടാണ് നയന്‍താരയെത്തുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News