Bigg Boss Malayalam : "ഞാൻ പല ബൗണ്ടറികളും ക്രോസ് ചെയ്തു" ദിൽഷയുടെ കാല് പിടിച്ച് ബ്ലെസ്ലി

Bigg Boss Season Malayalam Season 4 താൻ ചെയ്ത തെറ്റുകൾ ദിൽഷയോട് ഏറ്റ് പറഞ്ഞ് മാപ്പ് അപേക്ഷിച്ചുകൊണ്ട് ബ്ലെസ്ലി കാല് പിടിക്കുന്നത്

Written by - Jenish Thomas | Last Updated : Jul 1, 2022, 07:54 PM IST
  • ഏഷ്യനെറ്റ് പുറത്ത് വിട്ട പുതിയ പ്രൊമോയിലാണ് ബ്ലെസ്ലി ദിൽഷയുടെ കാല് പിടിക്കുന്ന രംഗങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
  • ഇന്ന് പുറത്ത് വിടുന്ന എപ്പിസോഡിൽ എന്താണ് കാരണങ്ങളെന്നും തുടങ്ങിയ വിവരങ്ങൾ അറിയാൻ സാധിച്ചേക്കും.
  • ഇരുവരുടെയും ചിത്രങ്ങൾ അടങ്ങിയ കാർഡ് ബ്ലെസ്ലി കീറി കളയുന്നതും അത് ദിൽഷാ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.
Bigg Boss Malayalam : "ഞാൻ പല ബൗണ്ടറികളും ക്രോസ് ചെയ്തു" ദിൽഷയുടെ കാല് പിടിച്ച് ബ്ലെസ്ലി

ബിഗ് ബോസ് മലയാളം സീസൺ 4 അതിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് അരികിൽ നിൽക്കുമ്പോൾ ട്വിസ്റ്റുകളുടെ പെരുമഴാണ് ഒഴുകുന്നത്. തന്റെ വൺ സൈഡ് ലവ് പുറത്ത് നെഗറ്റീവാണെന്ന് മനസ്സിലാക്കിയ മുഹമ്മദ് ഡില്ലിജന്റ് ബ്ലെസ്ലി ദിൽഷ പ്രസന്നനോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. അത് കേവലം വാക്കുകൾ കൊണ്ട് മാത്രമല്ല, സഹമത്സരാർഥിയുടെ കാൽ പിടിച്ചാണ് ബ്ലസി മാപ്പ് പറഞ്ഞിരിക്കുന്നത്. 

ഏഷ്യനെറ്റ് പുറത്ത് വിട്ട പുതിയ പ്രൊമോയിലാണ് ബ്ലെസ്ലി ദിൽഷയുടെ കാല് പിടിക്കുന്ന രംഗങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് പുറത്ത് വിടുന്ന എപ്പിസോഡിൽ എന്താണ് കാരണങ്ങളെന്നും തുടങ്ങിയ വിവരങ്ങൾ അറിയാൻ സാധിച്ചേക്കും. ഇരുവരുടെയും ചിത്രങ്ങൾ അടങ്ങിയ കാർഡ് ബ്ലെസ്ലി കീറി കളയുന്നതും അത് ദിൽഷാ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. 

ALSO READ : Big Boss Season 4: "നമ്മൾ രണ്ടുപേരും വേറെ ലെവലിലേക്ക് പോകുവാണ്"; ദിൽഷയോട് ആംഗ്യഭാഷയിൽ കാണിച്ച് റോബിൻ; കയ്യോടെ പൊക്കി ബിഗ് ബോസ്

"ഞാൻ കാരണം നീ പല സ്ഥലങ്ങളിലും നീ വിഷമിക്കേണ്ടി വന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും എനിക്ക് അറിയാത്തത് കൊണ്ട് ബൗണ്ടറികളും ക്രോസ് ചെയ്തിട്ടുണ്ട്. എല്ലാത്തിനും സോറി ഇവിടെ നിൽക്കുക" എന്ന് ബ്ലെസ്ലി പറയുന്ന ഒരു വീഡിയോ ശലകമാണ് ഏഷ്യനെറ്റ് പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ലി മാപ്പ് പറയുമ്പോൾ ദിൽഷാ വിലക്കുന്നുണ്ടെങ്കിലും അവയൊന്നും കാര്യമാക്കതെ ദിൽഷയുടെ കാല് പിടിച്ച് മാപ്പ് പറയുകയായിരുന്നു ബ്ലെസ്ലി. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Asianet (@asianet)

അതേസമയം ബ്ലെസ്ലിയുടെ നിലപാടിനെ അംഗീകരിച്ചു വിമർശിച്ചും ബിഗ് ബോസ് ആരാധകർ രംഗത്തെത്തി. മാപ്പ് പറയാൻ കാണിച്ച് ബ്ലെസ്ലിയുടെ മനസ്സിനെ ഒരു വിഭാഗം ആരാധകർ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ബ്ലെസ്ലി ചില സിനിമകളിൽ ജനകീയനായ വില്ലൻ ഷോ കാണിക്കുകയാണെന്നുമാണ് മറ്റൊരു വിഭാഗവും ആരോപിക്കുന്നുണ്ട്. 

ALSO READ : Bigg Boss:"നീയാണ് വിന്നർ" റിയാസിനെ കെട്ടിപ്പിടിച്ച് റോബിൻ പറഞ്ഞ വാക്കുകൾ; എല്ലാം മറന്ന് എല്ലാവരും ഒന്നായി

കഴിഞ്ഞ ദിവസം ബിഗ് ബോസിലേക്ക് പുറത്തായ താരങ്ങൾ എത്തിയതോടെയാണ് ബ്ലെസ്ലിക്ക് തന്റെ തെറ്റ് സംഭവിച്ചുയെന്ന് മനസ്സിൽ ചിന്തിച്ച് തുടങ്ങിയത്. തെണ്ടിത്തരം കാണിക്കരുതെന്ന് ജാസ്മിൻ മൂസയും നമ്മളെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ നിൽക്കരുതെന്ന ഡോ.റോബിനും പറഞ്ഞതോടെ ബ്ലെസ്ലി തനിക്ക് പുറത്ത് നെഗറ്റീവ് ഇമേജാണ് ഉണ്ടായിരിക്കുന്നത് മനസ്സിലാക്കിയെടുത്തിരിക്കുകയാണ്. എന്നായ യഥാർഥ സംഭവമെന്താണെന്ന് ഇന്നത്തെ എപ്പിസോഡിലൂടെ അറിയാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News