ഇനി ആർക്ക് സപ്പോർട്ട് ചെയ്യും? റോബിൻ ഫാൻസിനിടയിൽ ചർച്ച സജീവമാകുന്നു

Bigg Boss Malayalam Season 4 അതിനിടെ ഇനി ഷോ കാണില്ലയെന്നും ഏഷ്യനെറ്റ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരിക്കുകയാണ് റോബിൻ ആരാധകർ. എന്നാൽ വോട്ട് കൃത്യമായി ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട് റോബിൻ ആർമി. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 07:47 PM IST
  • ദിൽഷയ്ക്കോ അതോ ഉറ്റ ചങ്ങാതിമാരിൽ ഒരാളായിരുന്ന മുഹമ്മദ് ബ്ലസ്ലിയെയോ പിന്തുണയ്ക്കണോ എന്നാണ് ആരാധകരിൽ ഉണ്ടായിരിക്കുന്ന ആശങ്ക.
  • അതിനിടെ ഇനി ഷോ കാണില്ലയെന്നും ഏഷ്യനെറ്റ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരിക്കുകയാണ് റോബിൻ ആരാധകർ.
  • എന്നാൽ വോട്ട് കൃത്യമായി ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട് റോബിൻ ആർമി.
ഇനി ആർക്ക് സപ്പോർട്ട് ചെയ്യും? റോബിൻ ഫാൻസിനിടയിൽ ചർച്ച സജീവമാകുന്നു

തിരുവനന്തപുരം : ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്ന് ഡോ.റോബിൻ രാധകൃഷ്ണനെ പുറത്താക്കിയതോടെ ഇനി ആരെ പിന്തുണയ്ക്കുമെന്ന ആശങ്കയിലാണ് റോബിൻ ആർമി. റോബിന്റെ പ്രണയിനി (ദിൽഷ ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും) ദിൽഷയ്ക്കോ അതോ ഉറ്റ ചങ്ങാതിമാരിൽ ഒരാളായിരുന്ന മുഹമ്മദ് ബ്ലസ്ലിയെയോ പിന്തുണയ്ക്കണോ എന്നാണ് ആരാധകരിൽ ഉണ്ടായിരിക്കുന്ന ആശങ്ക. അതിനിടെ ഇനി ഷോ കാണില്ലയെന്നും ഏഷ്യനെറ്റ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരിക്കുകയാണ് റോബിൻ ആരാധകർ. എന്നാൽ വോട്ട് കൃത്യമായി ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട് റോബിൻ ആർമി. 

ലക്ഷ്യം റിയാസ്

അതേസമയം നിലവിൽ റോബിൻ ഫാൻസിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ പ്രിയ മത്സരാർഥി പുറത്താകാൻ കാരണക്കാരായവരെ എവിക്ടാക്കുകയെന്നാണ്. ആ പട്ടികയിൽ ഉള്ള റിയാസ് സലീം, വിനയ് മാധവ്, റോൺസൺ എന്നിവരെ ഏത് വിധേനയും പുറത്താക്കുകയാണ് ഡോ.റോബിൻ ആർമിയുടെ ലക്ഷ്യം. മുഖ്യ എതിരാളിയായിരുന്ന ജാസ്മിൻ സ്വയം തന്നെ ഷോയിൽ പുറത്തേക്ക് പോയിരുന്നു. 

ALSO READ : "സ്ക്രിപ്റ്റ് വായിച്ച് തന്നത് ലാൽ സാർ" ഡോ റോബിന്റെ ആരാധികയ്ക്ക് മറുപടിയുമായി ജാസ്മിൻ

ദിൽഷയോ അതോ ബ്ലെസ്ലിയോ? 

എന്നാൽ സീസണിൽ ഇനി ബാക്കിയുള്ള ആഴ്ചയിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ റോബിൻ ആരാധകരിൽ രണ്ട് അഭിപ്രായമാണുള്ളത്. റോബിന്റെ പ്രണയിനി ദിൽഷയ്ക്കോ അതോ 'എന്റെ സഹോദരൻ' എന്ന് ഡോ.റോബിൻ പറഞ്ഞ ബ്ലെസ്ലിയോ. റോബിൻ ആർമിയുടെ ഗ്രൂപ്പുകളിൽ ചർച്ച സജീവമാണ്. റോബിന്റെ പ്രണയിനിയായതിനാൽ ദിൽഷയ്ക്ക് പിന്തുണ നൽകണമെന്നാണ് ആർമിയുടെ ഒരു വിഭാഗം പറയുന്നത്. അതു വേണ്ട അവസാന നിമിഷവും റോബിന് പിന്തുണ അറിയിച്ച ബ്ലെസ്ലിക്ക് വോട്ട് ചെയ്യണമെന്നാണ് മറ്റൊരു വിഭാഗവും അവശ്യപ്പെടുന്നത്. 

ഇത്തവണ വോട്ട് ബ്ലെസ്ലിക്ക് മാത്രം

ഈ ആഴ്ചയിൽ ഡോ. റോബിൻ ആർമിയുടെ വോട്ട് രണ്ടായി മാറില്ല. ബ്ലെസ്ലി ഈ ആഴ്ചയിൽ വൻ വോട്ടോടെ ജയിക്കുമെന്ന് ഉറപ്പാണ്. കാരണം ദിൽഷ എവിക്ഷൻ പട്ടികയിൽ ഇല്ല. ബ്ലെസ്ലിയെ കൂടാതെ ലക്ഷ്മി പ്രിയ, സൂരജ്, അഖിൽ, വിനയ് മാധവ്, റിയാസ് സലീം, റോൺസൺ എന്നിവരാണ് എവിക്ഷൻ ലിസ്റ്റിൽ ഉള്ള മറ്റുള്ളവർ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News