Bigg Boss Season 4 Finale : ബിഗ് ബോസ് സീസൺ 4 വിജയിയെ ഇന്ന് അറിയാം; ഫിനാലെ എപ്പിസോഡ് എപ്പോൾ, എവിടെ, എങ്ങനെ കാണാം?

Bigg Boss Season 4 Winner : ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർക്കാണ് കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിലും മറ്റുമായി കാണുന്ന പോളുകളിൽ നിന്നും പോസ്റ്റുകളിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 01:34 PM IST
  • ബ്ലെസ്ലി, റിയാസ്, ദിൽഷ, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ എന്നിവരാണ് ടോപ് 6ൽ എത്തിയ മത്സരാർഥികൾ.
  • ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർക്കാണ് കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിലും മറ്റുമായി കാണുന്ന പോളുകളിൽ നിന്നും പോസ്റ്റുകളിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്.
  • ഇന്ന്, ജൂലൈ 3 നാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡ്. വൈകുന്നേരം 7 മണി മുതൽ ഷോയുടെ സംപ്രേക്ഷണം ആരംഭിക്കും.
  • ഏഷ്യാനെറ്റിലും, അത് പോലെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി + ഹോട്ട്സ്റ്റാറിലുമാണ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്.
Bigg Boss Season 4 Finale : ബിഗ് ബോസ് സീസൺ 4 വിജയിയെ ഇന്ന് അറിയാം;  ഫിനാലെ എപ്പിസോഡ് എപ്പോൾ, എവിടെ, എങ്ങനെ കാണാം?

Bigg Boss Malayalam 4 winner : ബിഗ് ബോസ് മലയാളം സീസൺ 4ന്റെ അവസാന ദിവസമാണ് ഇന്ന്. പ്രേക്ഷകർ ഒക്കെയും ഷോയുടെ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്.  ബ്ലെസ്ലി, റിയാസ്, ദിൽഷ, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ എന്നിവരാണ് ടോപ് 6ൽ എത്തിയ മത്സരാർഥികൾ.  ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർക്കാണ് കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിലും മറ്റുമായി കാണുന്ന പോളുകളിൽ നിന്നും പോസ്റ്റുകളിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്. 

ബിഗ് ബോസ് സീസൺ 4 ഫിനാലെ എപ്പിസോഡ് എപ്പോൾ, എവിടെ, എങ്ങനെ കാണാം?

ഇന്ന്, ജൂലൈ 3 നാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡ്. വൈകുന്നേരം 7 മണി മുതൽ ഷോയുടെ സംപ്രേക്ഷണം ആരംഭിക്കും. ഏഷ്യാനെറ്റിലും, അത് പോലെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി + ഹോട്ട്സ്റ്റാറിലുമാണ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ നിർമ്മിച്ചിരിക്കുന്നത് എൻഡെമോൾ ഷൈൻ ഇന്ത്യയും ബനിജയും ചേർന്നാണ്.

ALSO READ: Bigg Boss Malayalam Season 4 Finale: പ്രേക്ഷകർ കാത്തിരിക്കുന്ന ആ സുവർണ്ണ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആരാകും ബി​ഗ് ബോസ് സീസൺ 4 വിജയി?

റിപ്പോർട്ടുകൾ അനുസരിച്ച് വളരെ വിപുലമായ പരിപാടികളാണ് ഫിനാലെയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഷോയിൽ വിജയി ആകുന്ന  ആൾക്ക് 50 ലക്ഷം രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്കായി കാത്തിരിക്കുന്നത്. ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നീ മൂന്ന് പേരിൽ ഒരാൾ വിന്നർ ആകണം എന്നാണ് കേരളം ആ​ഗ്രഹിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്നതും.

കഴിഞ്ഞ ദിവസം പുറത്തായ മത്സരാർഥികൾ എല്ലാവരും കൂടി വീണ്ടും ബി​ഗ് ബോസിലേക്ക് തിരിച്ച് കേറിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനും അവർക്ക് പിന്തുണ നൽകാനുമായി. എന്നാൽ അവിടെയും ചില പ്രശ്നങ്ങൾ ഉണ്ടായി. ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറിയെന്ന തരത്തിൽ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ഇതിനെ കുറിച്ച് റോബിൻ, ജാസ്മിൻ, അപർണ എന്നിവർ ബ്ലെസ്ലിയെയും ദിൽഷയെയും പറഞ്ഞ് മനസിലാക്കുന്നതും ലൈവിൽ കണ്ടിട്ടുണ്ടാകും. 

അതിന് ശേഷം ബ്ലെസ്ലി ദിൽഷയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ റോബിൻ ദിൽഷയ്ക്ക് നൽകിയ ചില ഉപദേശങ്ങൾ ബ്ലെസ്ലി ഫാൻസിനെ ചൊടിപ്പിക്കുകയും അതിനെതിരെ സമൂഹ മാധ്യമങ്ങൾ പ്രതികരണം ഉണ്ടാകുകയും ചെയ്തു. ഇതിനെതിരെ റോബിനും പ്രതികരിച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ബ്ലെസ്ലിയെ പിന്തുണച്ച് ബി​ഗ് ബോസ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ ഈ സീസണിലെ വിജയിയെ പ്രേക്ഷകർ തീരുമാനിക്കും. അർഹതയുള്ളവർ വിജയിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News