Bigg Boss Malayalam Season 4: റോബിന് മുൻപേ ജാസ്മിൻ? അപ്രതീക്ഷിത ട്വിസ്റ്റുമായി ബി​ഗ് ബോസ് പ്രോമോ

ബി​ഗ് ബോസിൽ ഇനി നിൽക്കാനാവില്ലെന്നും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ജാസ്മിൻ ബി​ഗ് ബോസിനെ അറിയിച്ചു. കൺഫെഷൻ റൂമിൽ എത്തിയായിരുന്നു ജാസ്മിൻ ഇക്കാര്യം പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 12:56 PM IST
  • പ്രേക്ഷകർ പ്രതികരിച്ച പോലെ ജാസ്മിൻ എം മൂസ ബി​ഗ് ബോസ് വീടിന് പുറത്തേക്ക് പോകുന്നു എന്നാണ് പുതിയ പ്രോമോയിൽ കാണിക്കുന്നത്.
  • ജാസ്മിനെ ബി​ഗ് ബോസ് പുറത്താക്കുന്നതല്ല, മറിച്ച് അവർ സ്വന്തം ഇഷ്ടപ്രകാരമാണ് പുറത്ത് പോകുന്നത്.
  • ബി​ഗ് ബോസിൽ ഇനി നിൽക്കാനാവില്ലെന്നും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ജാസ്മിൻ ബി​ഗ് ബോസിനെ അറിയിച്ചു.
Bigg Boss Malayalam Season 4: റോബിന് മുൻപേ ജാസ്മിൻ? അപ്രതീക്ഷിത ട്വിസ്റ്റുമായി ബി​ഗ് ബോസ് പ്രോമോ

അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ബി​ഗ് ബോസ് മലയാളം സീസൺ 4ൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. വളരെ സംഘർഷഭരിതവും ഒപ്പവും പ്രേക്ഷകരെ വളരെയധികം ഞെട്ടിക്കുന്നതുമായ കാര്യങ്ങളായിരുന്നു ഈ ആഴ്ച ബി​ഗ് ബോസ് വീട്ടിൽ സംഭവിച്ചത്. ഒരു ടാസ്കിന്റെ പേരിൽ തുടങ്ങിയ കലഹം പിന്നീട് ഒരു മത്സരാർഥിയെ പുറത്താക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. ഡോ. റോബിൻ രാധാകൃഷ്ണനാണ് ബി​ഗ് ബോസ് ഹൗസിൽ താൽക്കാലികമായി പുറത്ത് നിൽക്കുന്നത്. സീക്രട്ട് റൂമിലാണ് നിലവിൽ റോബിൻ ഉള്ളത്. എന്നാൽ മറ്റൊരു ട്വിസ്റ്റ് ബി​ഗ് ബോസ് വീട്ടിൽ സംഭവിക്കാൻ പോകുന്നുവെന്ന പ്രോമോ ആണ് പുറത്ത് വന്നിരിക്കുന്നത്. 

ആ ട്വിസ്റ്റ് മറ്റൊന്നുമല്ല. പ്രേക്ഷകർ പ്രതികരിച്ച പോലെ ജാസ്മിൻ എം മൂസ ബി​ഗ് ബോസ് വീടിന് പുറത്തേക്ക് പോകുന്നു എന്നാണ് പുതിയ പ്രോമോയിൽ കാണിക്കുന്നത്. ജാസ്മിനെ ബി​ഗ് ബോസ് പുറത്താക്കുന്നതല്ല, മറിച്ച് അവർ സ്വന്തം ഇഷ്ടപ്രകാരമാണ് പുറത്ത് പോകുന്നത്. ബി​ഗ് ബോസിൽ ഇനി നിൽക്കാനാവില്ലെന്നും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ജാസ്മിൻ ബി​ഗ് ബോസിനെ അറിയിച്ചു. കൺഫെഷൻ റൂമിൽ എത്തിയായിരുന്നു ജാസ്മിൻ ഇക്കാര്യം പറഞ്ഞത്. 

Also Read: Vikram Review: ഒരു ഫാൻ ബോയ് വേറെ എന്ത് ചെയ്യണം; ഉലകനായകൻ രോമാഞ്ചം; ഇത് ഒരു ലോകേഷ് മഹാസംഭവം

തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ ബാ​ഗ് പായ്ക്ക് ചെയ്ത് എല്ലാവരോടും യാത്ര ചോദിച്ച് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം എന്നായിരുന്നു ബി​ഗ് ബോസ് ജാസ്മിനോട് പറഞ്ഞത്. ഇത് പ്രകാരം ജാസ്മിൻ വീട്ടിലുള്ളവരോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതാണ് പ്രോമോയിലുള്ളത്. ജാസ്മിന്റെ തീരുമാനത്തിൽ സഹമത്സരാർഥികൾ അസ്വസ്ഥരാണെന്ന് വീഡിയോയിൽ കാണാം. റിയാസ്, ദിൽഷ, റോൺസൺ ഉൾപ്പെടെ എല്ലാവരും സങ്കടപ്പെട്ടിരിക്കുന്നത് പ്രോമോയിൽ കാണിക്കുന്നുണ്ട്. 

ടാസ്കിനിടെ റിയാസ് എന്ന മത്സരാർഥിയെ കയ്യേറ്റം ചെയ്തുവെന്ന പേരിലാണ് റോബിനെ വീട്ടിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സംഭവത്തിൽ റോബിന്റെയും റിയാസിന്റെയും പ്രതികരണങ്ങൾ ബി​ഗ് ​ബോസ് തേടിയിരുന്നു. റോബിനെ പുറത്താക്കിയതിന് പിന്നാലെ റോബിൻ ഫാൻസ് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം രേഖപ്പെടുത്തത്. ജാസ്മിനാണ് തെറ്റ് ചെയ്തതെന്നും അവരെ വേണം പുറത്താക്കാൻ എന്നുമൊക്കെയായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News