Bigg Boss Season 5 : 'ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു; പക്ഷെ ഞാൻ പോയാൽ...' : ബിനു അടിമാലി

Bigg Boss Malayalam Season 5 Contestants : ബിനു അടിമാലി ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിന്റെ മത്സരാർഥി പട്ടികയിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നും

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 01:03 PM IST
  • ബിഗ് ബോസിൽ നിന്നും ഫോൺ വിളി വന്നുയെന്ന് ബിനു അടിമാലി
  • അങ്ങനെ വിളി ലഭിക്കുന്നത് തന്നെ ഭാഗ്യമാണ്
  • പക്ഷെ കുടുംബം
  • ബിഗ് ബോസ് മലയാളം സീസൺ 5 ഉടൻ
Bigg Boss Season 5 : 'ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു; പക്ഷെ ഞാൻ പോയാൽ...' : ബിനു അടിമാലി

കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രമുഖനായി മാറിയ കലാകാരനാണ് ബിനു അടിമാലി. ഫളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് കൂടുതൽ പേരിലേക്ക് ബിനു എത്തിച്ചേരുന്നത്. കൌണ്ടർ അടിയിലൂടെ ആ ഷോയുടെ പ്രിയ താരവുമായിരുന്നു ബിനു അടിമാലി. അതേസമയം സന്തോഷ് പണ്ഡിറ്റുമായിട്ടുള്ള വിവാദത്തെ തുടർന്ന് ബിനു അടിമാലിക്ക് സോഷ്യൽ മീഡിയയിൽ നിന്നും നിരവധി വിമർശനങ്ങളും സൈബർ ആക്രമണവും നേരിടേണ്ടി വന്നിട്ടുമുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ടെലിവിഷനിലും പ്രമുഖനായ മിമിക്രി താരത്തെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് വിളിക്കാതിരിക്കുവോ? തീർച്ചയായും വിളിക്കും. എന്നാൽ ബിനു അടിമാലി നൽകിയ മറുപടി ഇതാണ്.

"ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു. പക്ഷെ എനിക്ക് അങ്ങനെ വീട് വിട്ട് മാറി നിൽക്കാനൊന്നും സാധിക്കില്ല. അങ്ങനെ വന്നാൽ ഞാൻ തകർന്ന് പോകും. എന്നെ പിടിച്ച് 90 ദിവസം പൂട്ടിയിട്ടാൽ ഞാൻ വട്ടനായി പോകും" ബിനു അടിമാലി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടുത്തതായി വരാൻ പോകുന്ന ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥികളുടെ പട്ടികയിൽ ബിനു അടിമാലിയുണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. അതിന് പിന്നാലെയാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ALSO READ : Bigg Boss Malayalam 5 : ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉടനെത്തുന്നു? അറിയേണ്ടതെല്ലാം

"പൈസയെക്കാൾ ഉപരി എന്റേതായ ഇഷ്ടങ്ങൾക്കാണ് ഞാൻ വില നൽകുന്നത്. ബിഗ് ബോസ് സംഭവം പരിപാടി തന്നെയാണ്. അതിൽ അവസരം കിട്ടുക എന്ന് പറയുന്നത് ഭാഗ്യമാണ്. എനിക്ക് പേടിയാണ് അതുപോലെയുള്ള വലിയ സെറ്റപ്പിലൊക്കെ ചെല്ലുക എന്ന് പറയുന്നത്. അതിൽ നിന്നും വിളിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്" ബിനു അടിമാലി കൂട്ടിച്ചേർത്തു.

തമിഴിലെ ബിഗ് ബോസിന്റെ ഇപ്രാവിശ്യത്തെ സീസൺ കഴിഞ്ഞ ആഴ്ചയിലാണ് പൂർത്തിയായത്. ഇനി മലയാളത്തിൽ അഞ്ചാം പതിപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുയെന്നാണ് ചില പേജ് ത്രി മാധ്യമങ്ങൾ റിപ്പോർട്ട് നൽകുന്നത്. അഞ്ചാം പതിപ്പിന്റെ പ്രൊമോ ഷൂട്ട് ഉടൻ ഉണ്ടാകും. ഷോ അതിന്റെ അണിയറ സൌകര്യങ്ങളുടെ പരിശോധനയുടെ അന്തിമഘട്ടത്തിലാണെന്നും ബിഗ് ബോസ് മുൻ മത്സരാർഥി വിജെ ശാലിനി മല്ലു ടോക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബിഗ് ബോസ് മലായളം അഞ്ചാം സീസണിന്റെ ലോഞ്ച് മാർച്ച് 26നാകുമെന്നും ശാലിനി തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി.

പല റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ അനുസരിച്ച് പാല സജി,  കഴിഞ്ഞ സീസണിലെ താരമായ റോബിന്റെ കാമുകി ആരതി പൊടി, സീരിയൽ താരം ആലീസ് ക്രിസ്റ്റി, ശ്രീലക്ഷ്മി അറക്കൽ, ഗായത്രി സുരേഷ്, ഹെലൻ ഓഫ് സ്പാർട്ട എന്നിവർ ഇത്തവത്തെ ബിഗ് ബോസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട ഷോ അഞ്ചാം തവണയും തിരികെയെത്തുമ്പോൾ ഷോയുടെ അവതാരകനായി എത്തുന്നത് പ്രിയതാരം മോഹൻലാൽ തന്നെയാണ്. ഇത്തവണ പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായി എത്തുന്നത് ഭാരതി എയർടെലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News