Bigg Boss Malayalam 5 : ആരോഗ്യ പ്രശ്നം രൂക്ഷമായി; ലച്ചു ബിഗ് ബോസ് വിട്ടു

Bigg Boss Malayalam Lachu : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലച്ചു എന്ന ഐശ്വര്യ സുരേഷ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയായിരുന്നു. തുടർന്നാണ് ഷോയിൽ നിന്നും പുറത്തേക്കിറങ്ങുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 08:38 PM IST
  • കുറച്ച് ദിവസങ്ങളായി ലച്ചുവിന് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു
  • കഴിഞ്ഞ ദിവസം സഹമത്സരാർഥി ജുനൈസിനോട് പറഞ്ഞിരുന്നു
  • ബിഗ് ബോസ് മലായളം അഞ്ചാം സീസണിൽ നിന്നും പുറത്തേക്ക് പോകുന്ന നാലാമത്തെ താരമാണ് ലച്ചു
  • രണ്ട് മത്സരാർഥികളാണ് ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഷോ വിട്ടത്
Bigg Boss Malayalam 5 : ആരോഗ്യ പ്രശ്നം രൂക്ഷമായി; ലച്ചു ബിഗ് ബോസ് വിട്ടു

ആരോഗ്യ പ്രശ്നത്തെ തുടർന്ന് നടിയും മോഡലുമായി ഐശ്വര്യ സുരേഷ് (ലച്ചു) ബിഗ് ബോസ് വിട്ടു. അടുത്തിടെ കുറച്ച് ദിവസങ്ങളായി ലച്ചു ആരോഗ്യ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ലച്ചുവിന് തന്റെ ആരോഗ്യപരമായി ബുദ്ധിമുട്ട് കലശലാകുകയും ഷോയിൽ നിന്നും സ്വയം പുറത്ത് വരികയും ചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ലച്ചു സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു.

"എനിക്ക് ബിഗ് ബോസിൽ നിന്നും ഇറങ്ങേണ്ടി വന്നു. എന്റെ ആരോഗ്യം ആകെ മോശമായി പോയി. മൂന്ന് പ്രാവിശ്യം ആർത്തവം പ്രശ്നം വന്നു, യോനി ഭാഗത്ത് വീക്കമുണ്ടായി, ഒരാഴ്ച തുടരെ ഛർദ്ദിലായിരുന്നു. ട്രിപ്പ് ഒക്കെ ഇട്ടെങ്കിലും ഛർദ്ദിൽ മാറിയില്ലായിരുന്നു. അതുകൊണ്ട് ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ട് ഞാൻ ബിഗ് ബോസിനോട് വിട പറഞ്ഞു. നിങ്ങൾ തന്നെ പിന്തുണയ്ക്ക് നിങ്ങൾ എല്ലാവരുടെ വലിയ നന്ദി" വീഡിയോ സന്ദേശത്തിലൂടെ ലച്ചു അറിയിച്ചു.

ALSO READ : Bigg Boss Malayalam : "എന്റെ എക്സ് ബോയിഫ്രണ്ടിന് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് താൽപര്യമില്ല": റെനീഷ റഹിമാൻ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Lachu Biggboss Army (@lachu_biggboss_army)

ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയിൽ ലച്ചുവിന് ആരോഗ്യ പ്രശ്നം രൂക്ഷമാകുന്നത് കാണിക്കുന്നുണ്ട്. കഠിനമായ തലവേദനയെ തുടർന്ന് വൈദ്യ സഹായം ആവശ്യപ്പെടുന്നതാണ് വീഡിയോ. ശേഷം തിരികെ എത്തിയ ബിഗ് ബോസ് കാര്യം പറയുമെന്ന് ലച്ചു അറിയിക്കുകയും ചെയ്യുന്നത് പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കും. ആരോഗ്യം വീണ്ടെടുത്ത് താൻ ഉടൻ തന്റെ മേഖലയിൽ സജീവമാകുമെന്നും ലച്ചു തന്റെ വീഡിയോയിൽ കൂട്ടിച്ചേർത്തിരുന്നു.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ലച്ചു സഹമത്സരാർഥിയായ ജുനൈസിനോട് തന്റെ ആരോഗ്യ പ്രശ്നം വിശദീകരിക്കുന്നുണ്ടായിരുന്നു. ആരോഗ്യ പ്രശ്നം നേരിടുന്ന തന്റെ പേര് ജുനൈസ് ജെയിൽ നോമിനേഷന് നൽകിയത് ലച്ചു വിഷമിപ്പിച്ചു. തുടർന്ന് ജുനൈസ് ക്ഷമ ചോദിക്കാൻ എത്തിയപ്പോഴാണ് ലച്ചു തന്റെ ആരോഗ്യ പ്രശ്നങ്ങൾ വിശദീകരിക്കുന്നത്.

ഇതോടെ ബിഗ് ബോസിൽ നിന്നും പുറത്താകുന്ന നാലാമത്തെ മത്സരാർഥിയാണ് ലച്ചു. ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഷോ വിടേണ്ടി വരുന്ന രണ്ടാമത്തെ മത്സരാർഥിയും. നേരത്തെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാനും ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഷോ ഉപേക്ഷിച്ചിരുന്നു. ഇവർക്ക് പുറമെ കോമണറായി എത്തിയ ഗോപിക, നടി എയ്ഞ്ചലീൻ എന്നിവരാണ് ഷോയിൽ പുറത്തായിട്ടുള്ള മത്സരാർഥികൾ. ഗോപികയും എയ്ഞ്ചലീനും എവിക്ഷൻ നടപടികളിലൂടെയാണ് ബിഗ് ബോസ് വീടിന്റെ പുറത്തേക്ക് പോയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News