Bigg Boss Malayalam : വൈൽഡ് കാർഡ് എൻട്രിയായി ഒമർ ലുലു ബിഗോ ബോസിലേക്കോ?

Omar Lulu Bigg Boss Malayalam Season 5 : ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് സംവിധായകൻ ബിഗ് ബോസ് ഷോയിലേക്കെന്നുള്ള സംശയം ഉടലെടുത്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 09:09 PM IST
  • ഒമർ ലുലുവിനറെ ഫേസ്ബുക്ക് പോസ്റ്റാണ് സംശങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്
Bigg Boss Malayalam : വൈൽഡ് കാർഡ് എൻട്രിയായി ഒമർ ലുലു ബിഗോ ബോസിലേക്കോ?

തണത്തുറഞ്ഞ് നിൽക്കുന്ന് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനെ ചൂട് പിടിപ്പിക്കാൻ ഒരു മികച്ച വൈൽഡ് കാർഡ് എൻട്രിയെ എത്തിക്കാൻ ശ്രമിക്കുകയാണ് റിയാലിറ്റി ഷോയുടെ അണിയറപ്രവർത്തകർ. ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ ഒമർ ലുലു ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തുമെന്നാണ്. ഒരു ഹിന്ദി ചിത്രത്തിനായി താൻ മുംബൈയിലേക്ക് പോകുകയാണെന്നുള്ള ഫേസ്ബുക്ക് കുറിപ്പാണ് ഒമർ ലുലു ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തുമെന്ന് അഭ്യുഹങ്ങൾ ഉയർന്നിരിക്കുന്നത്. 

"ഹിന്ദി പടം സെറ്റായിട്ട് ഉണ്ട് ഇനി കളി മുബൈയിൽ ബോളിവുഡിൽ, നിങ്ങളുടെ സപ്പോർട്ട് ഒന്നും വേണ്ട ദയവ് ചെയ്‌ത്‌ തളർത്താതെ ഇരുന്നാ മതി" എന്ന കുറിപ്പാണ് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും ഒടുവിലായി ഒരു സിംഹത്തിന്റെ ചിത്രത്തിന് പശ്ചാത്തലമായി കെജിഎഫിലെ ഗാനം ചേർത്തുകൊണ്ടുള്ള സ്റ്റോറിയും ഒമർ ലുലു തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ALSO READ : ​Bigg Boss Malayalam Season 5: ഗോപിക പിന്തുടരുന്നത് ആരുടെ സ്ട്രാറ്റജി? അടുക്കള പ്രശ്നത്തിൽ ഷിജു പരാമർശിച്ചത് ഡോ. റോബിനെയോ?

ഈ പോസ്റ്റിന് പിന്നാലെ ഒമർ ലുലു മുംബൈയിൽ പുരോഗമിക്കുന്ന ബിഗ് ബോസ് വീട്ടിലേക്കെന്നാണ് ഷോയുടെ ആരാധകർ കരുതുന്നത്. ബിഗ് ബോസ് ഷോയുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഒമർ ലുലുവിന്റെ പേരുണ്ടായിരുന്നു. ഇത്തവണത്തെ ആദ്യ വൈൽഡ് കാർഡായ ഹാനാൻ ആരോഗ്യ പ്രശ്നത്തെ ഷോ വിടുകയായിരുന്നു. കൂടാതെ ആദ്യം എവിക്ഷനിൽ എയ്ഞ്ചലിന മരിയയും പുറത്തായിരുന്നു.

ബിഗ് ബോസ് വീട്ടിൽ ആകെ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് ടാസ്കിനിടെ മാത്രമായിരുന്നു. ഇത് ഭേദിക്കാൻ വേണ്ടിയാണ് ഒമർ ലുലുവിനെ പോലെ ഒരാളെ ഷോയുടെ അണിയറപ്രവർത്തകർ ബിഗ് ബോസ് വീട്ടിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്.

അതേസമയം ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡിൽ ഒമർ ലുലു ബിഗ് ബോസിലെത്തുമെന്നാണ് സൂചന. എന്നാൽ വീടിനുള്ളിൽ നിന്നും ഒരു മത്സരാർഥി പുറത്തേക്ക് പോകുകയും ചെയ്യും. ഫാൻസ് ഗ്രൂപ്പുകളിൽ അഭിപ്രായങ്ങൾ കണക്കിലെടുത്ത് കോമണെർ താരം ഗോപിക പുറത്തായേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News