Bigg Boss Malayalam 5 : 'മനീഷയ്ക്ക് എട്ടാം ആഴ്ചയിലേക്ക് സ്വാഗതം' എന്ന് ബിഗ് ബോസ് പറഞ്ഞതാണ് തന്റെ പുറത്താകലിന് കാരണം; മനീഷ

Manessh Bigg Boss Malayalam : ബിഗ് ബോസ് അങ്ങനെ പ്രഖ്യാപിച്ചപ്പോൾ തന്നെ പിന്തുണയ്ക്കുന്നവർക്കും പോലും തെറ്റിധാരണ ഉണ്ടായിയെന്ന് മനീഷ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

Written by - Jenish Thomas | Last Updated : May 3, 2023, 06:11 PM IST
  • ബിഗ് ബോസിൽ നിന്നും ഏറ്റവും അവസാനമായി പുറത്തായി മത്സരാർഥിയാണ് മനീഷ
  • മനീഷ ടാസ്കിലൂടെ എട്ടാം ആഴ്ചയിലേക്ക് യോഗ്യത നേടിയിരുന്നു
  • ഗായികയും അഭിനേത്രിയുമാണ് മനീഷ
Bigg Boss Malayalam 5 : 'മനീഷയ്ക്ക് എട്ടാം ആഴ്ചയിലേക്ക് സ്വാഗതം' എന്ന് ബിഗ് ബോസ് പറഞ്ഞതാണ് തന്റെ പുറത്താകലിന് കാരണം; മനീഷ

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ബിഗ് ബോസിന്റെ കഴിഞ്ഞ വാരാന്ത്യം അവസാനിച്ചത്. ഇരട്ട എവിക്ഷൻ നടത്തി കൊണ്ടാണ് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ പ്രേക്ഷകരെ ഞെട്ടിച്ചത്. കൂടാതെ മത്സരത്തിന്റെ എട്ടാം ആഴ്ച വരെ സുരക്ഷിതമാണെന്ന് കരുതിയ മനീഷ കെ എസ് എന്ന മത്സരാർഥിയും പുറത്താക്കി കൊണ്ട് ബിഗ് ബോസ് വീണ്ടും പ്രേക്ഷകരെ ഒന്നും കൂടി ഞെട്ടിച്ചു കളഞ്ഞു. എങ്ങനെയാണ് ഇങ്ങനെ ഒരു പ്രേക്ഷക വിധി വന്നതിൽ സംശയമാണ് പലർക്കും ഉണ്ടായിരിക്കുന്നത്. ഒരിക്കലും പുറത്താകാൻ സാധ്യതയുള്ള പട്ടികയിൽ മനീഷയുടെ പേര് പോലുമില്ലായിരുന്നു. എന്നാൽ അവസാന നിമിഷം ഷോയുടെ അവതാരകനായ മോഹൻലാൽ ദേവുവിനൊപ്പം പുറത്താകുന്നത് മനീഷയുമാണെന്ന് അറിയിക്കുമ്പോൾ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നവരും പ്രേക്ഷകരും അങ്ങനെ എല്ലാവരും തന്നെ സ്തംഭിച്ചു പോയി.

എന്നാൽ എന്താണ് ഇതിനിടെയിൽ സംഭവിച്ചതെന്ന് സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിശദീകരിക്കുകയാണ് മനീഷ. തെറ്റിധാരണയിലൂടെ ഉണ്ടായ ചില കണക്ക് കൂട്ടിലുകളാണ് തന്റെ പുറത്താകലിന് പിന്നിലെ യഥാർഥ കാരണം. മണിക്യക്കല്ല് നേടിയതിന് ശേഷം ബിഗ് ബോസ് തന്നോട് എട്ടാം ആഴ്ചയിലേക്ക് സ്വാഗതം എന്നറിയിക്കുകയായിരുന്നു. ഇത് ചില തെറ്റിധാരണകൾക്ക് വഴിവെച്ചുയെന്ന് മനീഷ അറിയിച്ചു.

മാണിക്യക്കല്ല് സ്വന്തമാക്കി ടാസ്ക് ജയിച്ചതിന് ശേഷം 'മനീഷയ്ക്ക് എട്ടാം ആഴ്ചയിലേക്ക് സ്വാഗതം' എന്നാണ് ബിഗോ ബോസ് പറഞ്ഞത്. ഇത് വലിയ ഒരു തെറ്റിധാരണയാണ് ഉണ്ടാക്കിയത്. ബിഗ് ബോസ് അങ്ങനെ പറഞ്ഞപ്പോൾ കഴിഞ്ഞ ആഴ്ചയിലെ എവിക്ഷൻ നടപടിയിൽ നിന്നും മുക്തയായി എന്ന് താനും ബാക്കിയുള്ളവരും കരുതിയെന്ന് മനീഷ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

ALSO READ : Bigg Boss Malayalam 5 : അഞ്ചൂസ് കക്കൂസിൽ ഇരിക്കുമ്പോൾ വാതിൽ ചവിട്ടി പൊളിച്ച് ഒമർ ലുലു; ബിഗ് ബോസിലെ കളി കാര്യമാകുന്നു?

എന്നാൽ എവിക്ഷനിൽ നിന്നും രക്ഷപ്പെട്ടാൽ മാത്രമെ തനിക്ക് ആ സേവ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കു എന്ന യാഥാർഥ്യം വാരന്ത്യ എപ്പിസോഡിൽ മോഹൻലാൽ പറഞ്ഞപ്പോഴാണ് മനസ്സിലാക്കിയത്. തനിക്ക് മാത്രമല്ല തന്നെ പിന്തുണച്ചിരുന്നവർക്കും പോലും ഈ തെറ്റിധാരണയുണ്ടായി. തന്റെ കുടുംബത്തിലുള്ളവർ പോലും ഈ മിസ് കമ്മ്യൂണിക്കേഷന്റെ പുറത്ത് തനിക്ക് വോട്ട് ചെയ്തില്ല. പലരും തനിക്ക് ചെയ്യേണ്ട വോട്ട് അഞ്ചൂസിന് നൽകിയെന്ന് ചിലർ തന്നോട് പറഞ്ഞെന്നും മനീഷ വ്യക്തമാക്കി.

അതേസമയം ബിഗ് ബോസിൽ ആരോടും തനിക്ക് പരഭവമില്ലെന്നും എല്ലാവരോടും സ്നേഹം മാത്രമാണുള്ളതെന്നും മനീഷ പറഞ്ഞു. ഷോയുടെ പുറത്തെത്തിയപ്പോൾ എയ്ഞ്ചലീൻ ഒഴികെ നേരത്തെ പുറത്തായ ഗോപിക, ഹനാൻ, ലച്ചു തുടങ്ങിയവർ തന്നെ ബന്ധപ്പെട്ടുയെന്നും ചിലരെ നേരിൽ കണ്ടുയെന്ന് മനീഷ അറിയിച്ചു. എയ്ഞ്ചലീൻ എന്തുകൊണ്ട് അകൽച്ച പാലിക്കുന്നു എന്നതിൽ വ്യക്തതയില്ല. ഷോയുടെ ഇടയിൽ നടന്നത് അത് അവിടെ നടന്ന കാര്യമാണ്, അത് താൻ ഒരിക്കലും മനസ്സിൽ കൊണ്ട് നടക്കില്ലയെന്നും മനീഷ വ്യക്തമാക്കി. 

ബിഗ് ബോസ് അഞ്ചാം സീസണിൽ ഇതുവരെയായി ആറ് പേരാണ് പുറത്തായിട്ടുള്ളത്. എയ്ഞ്ചലീനാണ് ആദ്യമായി ഷോയിൽ നിന്നും എവിക്ഷൻ നടപടിയിലൂടെ പുറത്താകുന്നത്. തുടർന്ന് ഗോപികയും ഏറ്റവും അവസാനമായി ഡബിൾ എവിക്ഷനിലൂടെ ദേവുവും മനീഷയുമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്. അതേസമയം ലച്ചു എന്ന ഐശ്വര്യയ്ക്കും വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാനും ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് റിയാലിറ്റി ഷോയിൽ പുറത്തേക്ക് പോകേണ്ടി വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News