Bigg Boss Malayalam Season 5: അഞ്ജൂസും സെറീനയും അടിച്ചു പിരിഞ്ഞോ? സെറീനയെ വേദനിപ്പിച്ച അഞ്ജൂസിന്റെ പരാമർശം എന്തായിരുന്നു?

അഞ്ജൂസ് സെറീനയോട് പറ‍ഞ്ഞ പരാമർശം എന്താണെന്നുള്ളത് ബി​ഗ് ബോസ് കാണിക്കുന്നില്ല. കട്ട ഫ്രണ്ട്സ് ആയിരുന്നു അടിച്ചു പിരിഞ്ഞ അവസ്ഥയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 12:53 PM IST
  • അഞ്ജൂസ് നടത്തിയ പരാമര്‍ശം സെറീനയെ ശരിക്കും ചൊടിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് പ്ലസ് എപ്പിസോഡ് നല്‍കുന്ന സൂചന.
  • ഇതിനെ തുടർന്ന് വഴക്കുണ്ടാക്കി മാറി നിൽക്കുകയായിരുന്നു സെറീന.
  • സെറീനയെ ആശ്വസിപ്പിക്കാൻ റെനീഷ ശ്രമിക്കുന്നതും കാണാം.
Bigg Boss Malayalam Season 5: അഞ്ജൂസും സെറീനയും അടിച്ചു പിരിഞ്ഞോ? സെറീനയെ വേദനിപ്പിച്ച അഞ്ജൂസിന്റെ പരാമർശം എന്തായിരുന്നു?

ബി​ഗ് ബോസ് മലയാളം സീസൺ 5ൽ രസകരമായ പുതിയ വീക്ലി ടാസ്ക് മത്സരാർത്ഥികൾക്ക് നൽകിയിരിക്കുകയാണ്. മൂന്നാം ആഴ്ചയിലെ വീക്ലി ടാസ്കിന്റെ പേര് വെള്ളിയാങ്കല്ല് എന്നാണ്. ഈ ടാസ്കിനിടയിൽ മത്സരാർത്ഥികൾ തമ്മിൽ വാക്ക്തർക്കവും അടിയും വഴക്കും ഒക്കെ ഉണ്ടായി കഴിഞ്ഞു ഇതിനോടകം. എന്നാൽ ഇവിടെ ഏറ്റവും വലിയ അടി നടക്കുന്നത് ഇപ്പോൾ കട്ട ഫ്രണ്ട്സ് ആയ അഞ്ജൂസും സെറീനയും തമ്മിലാണ്. വീക്ലി ടാസ്കിനിടയിൽ അഞ്ജൂസ് പറഞ്ഞതെന്തോ സെറീനയെ വേദനിപ്പിച്ചുവെന്നാണ് മനസിലാകുന്നത്. 

അഞ്ജൂസ് നടത്തിയ പരാമര്‍ശം സെറീനയെ ശരിക്കും ചൊടിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് പ്ലസ് എപ്പിസോഡ് നല്‍കുന്ന സൂചന. ഇതിനെ തുടർന്ന് വഴക്കുണ്ടാക്കി മാറി നിൽക്കുകയായിരുന്നു സെറീന. സെറീനയെ ആശ്വസിപ്പിക്കാൻ റെനീഷ ശ്രമിക്കുന്നതും കാണാം. സെറീനയുടെ അടുത്ത് വിശദീകരണവുമായി അഞ്ജൂസ് എത്തിയിട്ടും സെറീന അതിനൊന്നും നിന്നുകൊടുത്തില്ല. അഞ്ജൂസ് കടല്‍കൊള്ളക്കാരുമായി സെറീന ഡീല്‍ നടത്തുമ്പോള്‍ അഞ്ജൂസ് പറഞ്ഞ വാക്കാണ് സെറീനയെ പ്രകോപിപ്പിച്ചത്. എന്നാൽ എന്താണ് സംഭവം എന്നത് ബി​ഗ് ബോസ് കാണിക്കുന്നില്ല.  

Also Read: Khajuraho Dreams poster: കിടിലൻ സെക്കൻഡ് ലുക്ക് പോസ്റ്ററുമായി ഖജുരാഹോ ഡ്രീംസ്; റൈഡർ ആയി അതിഥി രവി

 

അഞ്ജൂസ് പറഞ്ഞത് സെറീനയെ ശരിക്കും വേദനിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. റെനീഷ സമാധാനിപ്പിച്ചിട്ടും അഞ്ജൂസ് വിശദീകരിച്ചിട്ടും ഒന്നും സെറീനയുടെ പരിഭവം മാറിയില്ല. നാണമുണ്ടോ ഇങ്ങനെ പറയാന്‍ എന്നാണ് സെറീന അഞ്ജൂസിന്‍റെ മുഖത്ത് നോക്കി പറയുന്നത്. അതിന് ശേഷവും ഇവർ തമ്മിൽ വാക്ക് തര്‍ക്കം ഉണ്ടായി. എത്ര പറഞ്ഞിട്ടും പ്രശ്നം പരിഹരിക്കാതായതോടെ അവസാനം അഞ്ജൂസ് അവിടെ നിന്ന് വേറെ സ്ഥലത്ത് മാറി. ഈ സമയത്ത് റെനീഷ സെറീനയെ തണുപ്പിക്കുന്നു. എന്നാല്‍ അഞ്ജൂസിനോട് സെറീനയ്ക്ക് ദേഷ്യമായിരുന്നു. അതേ സമയം തന്നെ റിനോഷ് വന്ന് അഞ്ജൂസിനെ ആശ്വസിപ്പിക്കുന്നതും കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News