Happy Birthday Manju Warrier| ഹൗ ഓൾഡ് ആർ യു? മഞ്ജുവാര്യർക്ക് ഇന്ന് പിറന്നാൾ

2014-ൽ ഹൗ ഓൾഡ് ആർ യു? എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ്.

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 10:41 AM IST
  • നി എൻറെ പ്രിയപ്പെട്ട ഗാഥാ ജാം അല്ല എൻറെ നിധിയാണെന്ന് ഗീതു മോഹൻദാസ്
  • സംയുക്താ വർമ്മാ, പൂർണ്ണിമാ ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളും മഞ്ജുവിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
  • 42 വയസ്സാണ് താരത്തിനെന്ന് വിക്കിപീഡിയ പറയുന്നു.
Happy Birthday Manju Warrier| ഹൗ ഓൾഡ് ആർ യു? മഞ്ജുവാര്യർക്ക് ഇന്ന് പിറന്നാൾ

കൊച്ചി: മലയാള സിനിമയ്ക്ക് കാഴ്ചയുടെ  കൺമഷിയെഴുതിയ പ്രിയ താരം മഞ്ജുവാര്യർക്ക് ഇന്ന് പിറന്നാൾ. 95-ൽ പുറത്തിറങ്ങിയ സാക്ഷ്യത്തിലൂടെ മലയാള സിനിനമയിലേക്ക് എത്തി ആറാം തമ്പുരാനിലെ ഉണ്ണിമായ ആയും, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്ര ആയും, കന്മദത്തിലെ ഭാനു ആയും വേഷപ്പകർച്ചകളുടെ കുടമാറ്റം സമ്മാനിച്ച നടിയാണ് മഞ്ജു.

42 വയസ്സാണ് താരത്തിനെന്ന് വിക്കിപീഡിയ പറയുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ട് വട്ടം കലാതിലകം. 1999-ൽ പത്രം വരെ ചിത്രങ്ങളിൽ സജീവമായെങ്കിലും പിന്നീട് ദിലീപുമായുള്ള വിവാഹ ശേഷം  സിനിമാ മേഖലയിൽ നിന്നും താത്കാലിക വിട്ട് നിൽക്കൽ. പിന്നീട് 2014-ൽ ഹൗ ഓൾഡ് ആർ യു? എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ALSO READ: Manju Warrier ടെ വൈറൽ ലുക്കിന് ആരാധികയുടെ കിടിലൻ Cake

ഇപ്പോഴിതാ മേരി അവാസ് സുനോ വരെയും എത്തി നിൽക്കുന്ന സിനിമാ പരമ്പര.അതൊക്കെ തന്നെയാണ് മഞ്ജുവിനെ മലയാളത്തിന് പ്രിയപ്പെട്ടതാക്കുന്നതും. പ്രിയ താരമാക്കുന്നതും. നിരവധി താരങ്ങളാണ് മഞ്ജുവിന് പിറന്നാൾ ആശംസകളുമായെത്തിയത്.

ALSO READ : Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട് കാവലം പൈങ്കിളി വായോ എന്നാണ് മഞ്ജുവിനൊപ്പം നിൽക്കുന്ന ചിത്രത്തിന് അനുശ്രീ കൊടുത്ത ക്യാപ്ഷൻ.നി എൻറെ പ്രിയപ്പെട്ട ഗാഥാ ജാം അല്ല എൻറെ നിധിയാണെന്നാണ് നടിയും,സംവിധായികയുമായ ഗീതു മോഹൻദാസ് നൽകിയ ആശംസസംയുക്താ വർമ്മാ, പൂർണ്ണിമാ ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളും മഞ്ജുവിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News