മഞ്ജു വാര്യര്‍ നായകിയാവുന്ന കെയര്‍ ഓഫ് സൈറ ബാനുവിന്‍റെ ടീസര്‍ പുറത്തിറങ്ങി

Last Updated : Feb 27, 2017, 04:46 PM IST
മഞ്ജു വാര്യര്‍ നായകിയാവുന്ന കെയര്‍ ഓഫ് സൈറ ബാനുവിന്‍റെ ടീസര്‍ പുറത്തിറങ്ങി

മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ആന്‍ണി സോണി സംവിധാനം ചെയ്യുന്ന ചിത്രമായ 'കെയര്‍ ഓഫ് സൈറ ബാനു' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഒരു പോസ്റ്റ് വുമണിന്‍റെ വേഷമാണ് ചിത്രത്തില്‍ മഞ്ജു കൈകാര്യം ചെയ്യുന്നത്. 

കിസ്മസ് ഫെയിം ഷെയിന്‍ നിഗത്തിന്‍റെ അമ്മ വേഷത്തിലാണ് താരമെത്തുന്നത്. അമ്മയുടെയും മകന്റയും ബന്ധത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ 25 വര്‍ഷത്തിന് ശേഷം പഴയകാല നടിയായ അമല അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു വക്കീലിന്‍റെ വേഷത്തിലാണ് ഇവരെത്തുന്നത്. അഭിഭാഷക,വീട്ടമ്മ, പോലീസ്, വോളിബോള്‍ കോച്ച് എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളിലൂടെ തിരിച്ചു വരവ് വിജയമാക്കിത്തീര്‍ത്ത മഞ്ജുവിന്‍റെ ഈ ചിത്രവും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

Trending News