CBI 5 Review : സിബിഐ 6 വരുമെന്ന സൂചനയോടെ അവസാനം; ഒടുവിലത്തെ ട്വിസ്റ്റും സസ്പെൻസും പ്രതീക്ഷിച്ചതിലും അപ്പുറം; വിജയിച്ചവന്റെ ചിരിയോടെ സേതുരാമയ്യർ

CBI 5 The Brain Movie : വിക്രമായി ജഗതി ശ്രീകുമാർ എത്തുമ്പോൾ ആ രംഗം തന്നെയാണ് ഏതൊരു ട്വിസ്റ്റിനെക്കാളും സസ്പെൻസിനെക്കാളും പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്നത്.

Written by - ഹരികൃഷ്ണൻ | Last Updated : May 1, 2022, 12:44 PM IST
  • ഒന്നാം ഭാഗത്തിൽ മെല്ലെപ്പോക്കിലൂടെയുള്ള കഥപറച്ചിൽ ആണെങ്കിൽ രണ്ടാം ഭാഗം കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളിയിൽ മന്ത്രിയെ ഇറക്കികൊണ്ടുള്ള കളിയാണ്.
  • വിക്രമായി ജഗതി ശ്രീകുമാർ എത്തുമ്പോൾ ആ രംഗം തന്നെയാണ് ഏതൊരു ട്വിസ്റ്റിനെക്കാളും സസ്പെൻസിനെക്കാളും പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്നത്.
  • വരുന്നത് ഒരൊറ്റ രംഗത്തിൽ ആണെങ്കിലും ആ രംഗം തന്നെയാണ് ഏറ്റവും സുപ്രധാനമായ രംഗം.
CBI 5 Review : സിബിഐ 6 വരുമെന്ന സൂചനയോടെ അവസാനം; ഒടുവിലത്തെ ട്വിസ്റ്റും സസ്പെൻസും പ്രതീക്ഷിച്ചതിലും അപ്പുറം; വിജയിച്ചവന്റെ ചിരിയോടെ സേതുരാമയ്യർ

കൊച്ചി : രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ ചുരുളഴിച്ച് നീങ്ങുമ്പോൾ പ്രധാന വെല്ലുവിളിയായി നീങ്ങുന്നത് ഇതിലെ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള സേതുരാമയ്യരുടെ തത്രപ്പാടിലേക്ക് പ്രേക്ഷകരും നീങ്ങുന്നുണ്ട്. ഒന്നാം ഭാഗത്തിൽ മെല്ലെപ്പോക്കിലൂടെയുള്ള കഥപറച്ചിൽ ആണെങ്കിൽ രണ്ടാം ഭാഗം കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളിയിൽ മന്ത്രിയെ ഇറക്കികൊണ്ടുള്ള കളിയാണ്. അതേ.. വിക്രം. വിക്രമായി ജഗതി ശ്രീകുമാർ എത്തുമ്പോൾ ആ രംഗം തന്നെയാണ് ഏതൊരു ട്വിസ്റ്റിനെക്കാളും സസ്പെൻസിനെക്കാളും പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്നത്.

വരുന്നത് ഒരൊറ്റ രംഗത്തിൽ ആണെങ്കിലും ആ രംഗം തന്നെയാണ് ഏറ്റവും സുപ്രധാനമായ രംഗം. ഹാസ്യ തമ്പുരാൻ സേതുരാമ്മയ്യരെ സഹായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നുണ്ട് സേതുരാമയ്യർക്ക്. മനസ്സ് നിറഞ്ഞ് പോകുന്നുണ്ട് മമ്മൂട്ടി എന്ന നടനും. പല രീതിയിലൂടെയും ഒരു മേസ് പോലെ കഥ മുന്നോട്ട് പോകുന്നുണ്ട്. അത് തന്നെയാണ് സിബിഐ ചിത്രങ്ങളുടെ പ്രധാന ആകർഷണവും.

ALSO READ: ഉദ്വേഗം നിറഞ്ഞ ആദ്യ പകുതി; താളത്തിൽ ഒഴുകി നീങ്ങി സേതുരാമയ്യർ, ഒരു മാറ്റവും ഇല്ല

ഒടുവിൽ സസ്പെൻസ് കഴിഞ്ഞ് അവസാനിക്കുമ്പോൾ ആറാം ഭാഗം ഉണ്ടാകുമെന്ന് പറയാതെ പറഞ്ഞ് സേതുരാമ്മയ്യർ തന്നെ വരുമ്പോൾ കാത്തിരിക്കാം ഇനിയും തീരാത്ത സിബിഐ ഫ്രാഞ്ചൈസിന്റെ അടുത്ത പടത്തിനായി. 

ജെക്‌സ് ബിജോയുടെ സമയം തന്നെ.  തൊടുന്ന എല്ലാ ചിത്രങ്ങളും പൊന്നാക്കി മാറ്റുന്നുണ്ട്. രഞ്ജി പണിക്കരും, മുകേഷും, പ്രശാന്ത് അലക്സാണ്ടറും, രമേശ് പിഷാരടിയും സേതുരാമയ്യർക്ക് കൂട്ടായി അന്വേഷണത്തിൽ പ്രധാന പങ്കിലെത്തുന്നുണ്ട്. മികച്ച് നിൽക്കുന്നത് എസ് എൻ സ്വാമിയുടെ തിരക്കഥ തന്നെ. കാലം എത്ര കഴിഞ്ഞാലും സാമിയുടെ വാക്കുകൾ മാഞ്ഞുപോകില്ലെന്ന് തെളിയിക്കുന്നതാണ്.

സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായാണ് റിപ്പോർട്ട്. അതേസമയം സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, ജഗതി കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News