'വിസാരണൈ'യ്ക്ക് ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയതില്‍ സന്തോഷം പങ്കുവെച്ച് ധനുഷ്

Last Updated : Sep 23, 2016, 03:30 PM IST
'വിസാരണൈ'യ്ക്ക്  ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയതില്‍ സന്തോഷം പങ്കുവെച്ച് ധനുഷ്

വിസാരണൈ'ക്ക് ലഭിച്ച ഓസ്കാര്‍ എന്‍ട്രിയില്‍ സന്തോഷം പങ്കുവെച്ച്‌ ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ നടന്‍ ധനുഷ്. വളരെ സന്തോഷമുള്ള ദിവസമാണിത്. റിലീസായ തന്‍റെ പുതിയ ചിത്രം 'തൊടാരി'ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ് 'വിസാരണൈ' ഓസ്കാറില്‍ തെരഞ്ഞെടുത്ത വിവരമറിഞ്ഞത്. 

വണ്ടര്‍ബാര്‍ ഫിലിംസിനും വെട്രിമാരനും അഭിമാനിക്കാവുന്ന നിമിഷമാണിത്. എന്‍റെ നിര്‍മാണ എന്നിലും കമ്ബനിയിലും വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി.

'വിസാരണൈ'യിലെ അഭിനേതാക്കള്‍ ദിനേശ്, സമുദ്രക്കനി, കിഷോര്‍ എല്ലാവര്‍ക്കും നന്ദി. കൂടാതെ തീയേറ്ററുകളില്‍ പോയി സിനിമ കാണുന്ന എല്ലാവര്‍ക്കും നന്ദിയെന്നും ധനുഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

Trending News