Bandra Movie Update: ദിലീപ്-അരുൺ ​ഗോപി ചിത്രം 'ബാന്ദ്ര'; പുതിയ അപ്ഡേറ്റ് എത്തി

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 18, 2022, 01:46 PM IST
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
  • ഒരു കൈയ്യിൽ സിംഗിൾ ബാരൽ തോക്കും മറുകൈയ്യിൽ സിഗ്രറ്റുമായി ഇരിക്കുന്ന ദിലീപിനെയാണ് ഫസ്റ്റ്ലുക്കിൽ അവതരിപ്പിച്ചത്.
  • ചിത്രത്തിന്റെ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയായതായാണ് റിപ്പോർട്ട്.
Bandra Movie Update: ദിലീപ്-അരുൺ ​ഗോപി ചിത്രം 'ബാന്ദ്ര'; പുതിയ അപ്ഡേറ്റ് എത്തി

രാമലീലയ്ക്ക് ശേഷം ദിലീപം അരുൺ ഗോപിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ബാന്ദ്ര'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു കൈയ്യിൽ സിംഗിൾ ബാരൽ തോക്കും മറുകൈയ്യിൽ സിഗ്രറ്റുമായി ഇരിക്കുന്ന ദിലീപിനെയാണ് ഫസ്റ്റ്ലുക്കിൽ അവതരിപ്പിച്ചത്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയായതായാണ് റിപ്പോർട്ട്. ഉദയകൃഷ്ണയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. 

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ താര സുന്ദരി തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും അഭിനയിക്കുന്നുണ്ട്. ഏറ്റവും അവസാനമായി ബോളിവുഡ്-പഞ്ചാബി താരം രാസിങ് ഖുറാനയും സിനിമയുടെ ഭാഗമാക്കിട്ടുണ്ട്.

Also Read: Pathaan Controversy: ഹിന്ദുത്വത്തെ അപമാനിക്കുന്ന ​ഗാനം; ‘പത്താൻ’ സിനിമയ്ക്കെതിരെ കേസ്

 

ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സം സി എസ് ചിത്രത്തിന് സംഗീതം നൽകും. ആക്ഷൻ രംഗങ്ങൾക്ക് ഏറ്റവും പ്രധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. വിവേക് ഹർഷനാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News