Voice of Sathyanathan: വോയ്‌സ് ഓഫ് സത്യനാഥൻ വരുന്നു; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

Voice of Sathyanathan release date: വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റിലീസ് മാറ്റിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 06:41 PM IST
  • പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലും നടന്നു.
  • ജനപ്രിയനായകൻ ദിലീപിന് വൻ വരവേൽപ്പാണ് പ്രൊമോഷൻ പരിപാടികളിൽ ലഭിച്ചത്.
  • 2 മണിക്കൂറും 17 മിനിറ്റും ഉള്ള വോയ്‌സ് ഓഫ് സത്യനാഥനു ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
Voice of Sathyanathan: വോയ്‌സ് ഓഫ് സത്യനാഥൻ വരുന്നു; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

തിയേറ്ററുകളിൽ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് ജൂലൈ മാസം അവസാന വാരത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ജനപ്രിയനായകൻ ദിലീപിന് വൻ വരവേൽപ്പാണ് പ്രൊമോഷൻ പരിപാടികളിൽ ലഭിച്ചത്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്‌സ് ഓഫ് സത്യനാഥനു ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ പരിപാടികളിലും തിയേറ്ററിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രമെന്ന് ദിലീപ് വ്യക്തമാക്കി.

ALSO READ: സ്രാവില്‍ നിന്ന് ഭാര്യയെ സംരക്ഷിച്ച് അണ്ടര്‍ടേക്കര്‍; വീഡിയോ വൈറൽ, കൈയ്യടിച്ച് ആരാധകര്‍

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ: രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു .ഏ .ഇ). റാഫി തന്നെയാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം : അങ്കിത് മേനോൻ,എഡിറ്റർ : ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം : സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്,മേക്കപ്പ് :റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്:സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ : മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ : ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ,ഡിജിറ്റൽ മാർക്കറ്റിങ് :മാറ്റിനി ലൈവ്,സ്റ്റിൽസ്: ശാലു പേയാട്,ഡിസൈൻ:ടെൻ പോയിന്റ്,പി ആർ ഓ : പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News